19 January Saturday

ആര്‍പ്പോ ആര്‍ത്തവം കളറാക്കാന്‍ കലാകക്ഷി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


കൊച്ചി
പതിനഞ്ച് ദിവസമായി കലാകക്ഷിയുടെ കലാകാരന്മാർ തിരക്കിലാണ്. 12, 13 തീയതികളിൽ എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന ആർപ്പോ (ആർത്തവം ആഘോഷമാക്കാനുള്ള കലാസൃഷ്ടികളൊരുക്കാനുള്ള പരിശ്രമത്തിലാണിവർ. പേപ്പർ ഉപയോഗിച്ചുള്ള കലാസൃഷ്ടികളാണ് ഇവർ തയ്യാറാക്കുന്നത്. പേപ്പറിൽ നിർമ്മിച്ച ഭരണഘടനയുടെ അഞ്ച് വലിയ രൂപങ്ങളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. സമൂഹത്തിന്റെ വിവിധ മേഖലകളിലെ സ്ത്രീകൾ, ഗർഭപാത്രത്തിലെ കുഞ്ഞ്, ഫ്രീക്കത്തികൾ, യോനിമുഖം എന്നീ രൂപങ്ങളിലുള്ള പ്ലക്കാർഡുകൾ എന്നിവയും ആകർഷണങ്ങളാണ്.

സ്ത്രീകളുടെ എട്ടു മുഖം അവതരിപ്പിക്കുന്ന ത്രീഡി പ്ലക്കാർഡുകൾ, ഭരണഘടനാനിർമ്മാണസഭയിലെ മലയാളി വനിതകളായ ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്‌ക്രീൻ എന്നിവരുടെ ചിത്രങ്ങൾ, ആർപ്പോ ആർത്തവത്തിന്റെ സംഘാടകരായ അഡ്വ. മായാകൃഷ്ണൻ, അഡ്വ. ടി ബി മിനി, അഡ്വ. പ്രീത, അഡ്വ. ജയന്തി, അശ്വതി കാർത്ത്യായനി,  അഞ്ജലി ഷെറിൻ, കവിത, ജോളി ചെറിയാൻ, കെ കെ ഷാഹിന, മിനി ഹരിദാസ്, നിഷ പാലമൂട്ടിൽ, ജെസി, പി എസ് ജലജ, മോന എന്നിവരുടെ ചിത്രങ്ങളും കലാകക്ഷി ഒരുക്കിയിട്ടുണ്ട്. കലാകക്ഷിയംഗങ്ങളായ പി എസ് ജലജ, പി എസ് ജയ, ജാസിന്തർ, അമൽ ജ്യോതി,  അമൽ പൈലി, അരുൺ പൗലോസ്, റിതുൻ വോൾഗ, സി എ മനു, മനു മോഹൻ, മോന, രതീഷ്, വിപിൻ, ലിബിൻ, സനു, എസ് ബി ബിജോയ് എന്നിവർ ചേർന്നാണ് ആർപ്പോ ആർത്തവത്തിന്റെ റാലിക്ക് വേണ്ടിയുള്ള കലാസൃഷ്ടികൾ ഒരുക്കിയത്.


പ്രധാന വാർത്തകൾ
Top