Top
17
Wednesday, January 2018
About UsE-Paper

ട്രെയിനില്‍ യാത്രക്കാരെ തടഞ്ഞ എബിവിപിക്കാര്‍ക്കെതിരെ കേസ് എടുക്കണം: ഡിവൈഎഫ്ഐ

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം >  ട്രെയിനില്‍ യാത്രക്കാരെ കയ്യേറ്റം ചെയ്ത എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത്  നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍,  ജനറല്‍ കമ്പാര്‍ട്മെന്റില്‍ മറ്റു യാത്രക്കാരെ കയറാന്‍ പോലും അനുവധിക്കാതെ   യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റ്  ഇല്ലാതെയാണ് പ്രവര്‍ത്തകര്‍ യാത്ര ചെയ്തത്. ട്രെയിന്‍ കേരളത്തില്‍ എത്തുന്നതുവരെ റെയില്‍വേ ഒരു നടപടിയും സ്വീകരിച്ചില്ല.  കണ്ണൂരില്‍ എത്തിയപ്പോഴാണ് യാത്രക്കാരുടെ പ്രതിഷേധത്തെ  തുടര്‍ന്ന്  അധികൃതര്‍  നടപടി എടുത്തത്.

കൂടാതെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അനൌണ്‍സ്മെന്റ് റെയില്‍വേ നടത്തുന്നുണ്ട്. സംഘടനകള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി അനൌണ്‍സ്മെന്റ് നടത്തുന്ന കീഴ്വഴക്കം  റെയില്‍വേ സ്റ്റേഷനുകളില്‍ ഇല്ല.

പിന്നെ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കണം. നിയമങ്ങള്‍ കാറ്റില്‍പറത്തി യാത്ര ചെയ്ത എ.ബി.വി.പികാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെമന്നും സംഘപരിവാര്‍ സംഘടനകള്‍ക്ക് വേണ്ടി വിടുവേല ചെയ്യുന്ന റെയില്‍വേ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു
 

Related News

കൂടുതൽ വാർത്തകൾ »