Top
23
Thursday, November 2017
About UsE-Paper

ദേവസ്വം ബോര്‍ഡ് കാലാവധി 2 വര്‍ഷമാക്കിയത് സ്വാഗതാര്‍ഹം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും നിറഞ്ഞ യുഡിഎഫ് നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി തിരുവിതാംകൂര്‍ ദേവസ്വം എംപ്ളോയിസ് കോണ്‍ഫെഡറേഷന്‍ സ്വാഗതംചെയ്തു. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കിയത് സ്വാഗതാര്‍ഹമാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ബോര്‍ഡിന്റെ സാമ്പത്തികസുസ്ഥിരതയാകെ തകര്‍ക്കുകയും പണം ധൂര്‍ത്തടിച്ച് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയുംചെയ്തത് ബോര്‍ഡ് ഭരണാധികാരികളുടെ കെടുകാര്യസ്ഥതയെ തുടര്‍ന്നാണ്. ശബരിമലയടക്കം 1200ലേറെ ക്ഷേത്രങ്ങളെ സമരഭൂമിയാക്കുകയും ക്ഷേത്രവികസനം അട്ടിമറിക്കുകയുംചെയ്തതും യുഡിഎഫ് ഭരണസമിതിയാണ്. കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായത്. 

അഴിമതിക്കാര്‍ക്കെതിരെ കര്‍ശന താക്കീത് നല്‍കുന്ന സര്‍ക്കാര്‍നീക്കം അഭിമാനകരമാണ്. ബോര്‍ഡിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കാന്‍ സ്ഥാനമൊഴിയുന്ന ബോര്‍ഡ് അധികാരികള്‍ തയ്യാറാകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് സി എന്‍ രാമനും ജനറല്‍ സെക്രട്ടറി ജി വാസുദേവന്‍നമ്പൂതിരിയും ആവശ്യപ്പെട്ടു.

Related News

കൂടുതൽ വാർത്തകൾ »