Top
19
Monday, February 2018
About UsE-Paper

അക്ഷരമുറ്റം ക്വിസ് ഇന്ന്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > അക്ഷരമുറ്റം ജില്ലാതല മത്സരം ശനിയാഴ്ച രാവിലെ 9.30ന് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷനാകും.

പതിനൊന്ന് സബ്ജില്ലകളില്‍നിന്നും മത്സരവിജയികളായ 176 വിദ്യാര്‍ഥികളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരയ്ക്കുക. ഒന്നാംസ്ഥാനക്കാര്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനം നല്‍കും. രണ്ടാംസ്ഥാനത്തെത്തുന്നവര്‍ക്ക് 7500 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.

പകല്‍ 2.30ന് ചേരുന്ന സമ്മേളനത്തില്‍ വിജയികള്‍ക്ക് കേരള കയര്‍ മെഷീനറി മാനുഫാക്ചറിങ് കമ്പനി ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സ്വാഗതസംഘം വൈസ് ചെയര്‍മാനും ദേശാഭിമാനി ബ്യൂറോ ചീഫുമായ ലെനി ജോസഫ് അധ്യഷനാകും.