20 July Friday

മില്ലുകാരുടെ കൊള്ള അവസാനിപ്പിക്കണം: കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

ആലപ്പുഴ > നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് മില്ലുകാര്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് കേരള കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടനാട്, അപ്പര്‍കുട്ടനാട് കരിനിലമേഖലകളില്‍ രണ്ടാംകൃഷി വിളവെടുപ്പ് നടക്കുകയാണ്. മുന്‍കാലങ്ങളില്‍ മോയിസ്റ്റര്‍ ടെസ്റ്റ് നടത്തിയാണ് നെല്ല് സംഭരിച്ചിരുന്നത്. ഇപ്പോള്‍ പുതിയ ചില നിബന്ധനകളുമായി മില്ലുകാര്‍ എത്തിയിരിക്കുകയാണ്. ആയിരം നെല്‍മണി ശേഖരിച്ച് അതില്‍ നിശ്ചിത തൂക്കം ലഭിച്ചില്ലെങ്കില്‍ വന്‍കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. ഈ പരിശോധന നടത്തുന്നത് കര്‍ഷകരുടെ സാന്നിധ്യത്തിലല്ല. ഉദ്യോഗസ്ഥരും മില്ലുകാരും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടക്കുന്നത്.

നല്ല നെല്ല് സംഭരിച്ചതിനുപോലും 10 മുതല്‍ 30 കിലോവരെ കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. ഈ നിലയില്‍ കിഴിവ് കൊടുത്താല്‍ കൃഷിക്കാര്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കൊള്ള അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താനും സെക്രട്ടറി ജി ഹരിശങ്കറും ആവശ്യപ്പെട്ടു. 

പ്രധാന വാർത്തകൾ
Top