14 December Friday

സിപിഐ എം നിർമിച്ച ‘കനിവ‌്’ ഭവനത്തിന്റെ താക്കോൽദാനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018


വൈപ്പിൻ
സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റി എളങ്കുന്നപ്പുഴയിൽ കൈതവളപ്പിൽ കെ ബി കുഞ്ഞപ്പന് നിർമിച്ചുനൽകുന്ന ‘കനിവ്’ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 10ന് കെ ബി കുഞ്ഞപ്പന്റെ വീടിനു സമീപം നടക്കുന്ന
ചടങ്ങിൽ എസ് ശർമ എംഎൽഎ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ കമ്മിറ്റിയംഗം എം കെ ശിവരാജൻ എന്നിവർ സംസാരിക്കും.

പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബമായ കുഞ്ഞപ്പന്റെ ഏക മകൻ അകാലത്തിൽ മരിച്ചിരുന്നു. ശാരീരിക അസ്വാസ്ഥ്യംമൂലം കുഞ്ഞപ്പന് ജോലിക്കുപോകാനാകുന്നില്ല. ഭാര്യയും  മകളുമടങ്ങുന്നതാണ് കുടുംബം.

സിപിഐ എം ഏരിയ സെക്രട്ടറി സി കെ മോഹനൻ ചെയർമാനും ലോക്കൽ സെക്രട്ടറി എ കെ ശശി കൺവീനറും ഏരിയ കമ്മിറ്റയംഗം ബി വി പുഷ്കരൻ ട്രഷററുമായ കമ്മിറ്റിയാണ് വീടുനിർമാണത്തിന് നേതൃത്വം നൽകിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top