14 November Wednesday

പ്രക്ഷോഭം സമ്പൂർണം: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


ഇന്ധനവില വർധനയ്‌ക്കെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ എൽഡിഎഫ്‌ ആഹ്വാനംചെയ്‌ത ഹർത്താൽ സമ്പൂർണമാക്കിയ മുഴുവനാളുകളെയും കൺവീനർ എ വിജയരാഘവൻ അഭിവാദ്യംചെയ്‌തു. കേന്ദ്രസർക്കാരിനെതിരായ ജനവികാരം അലയടിച്ച ഹർത്താലിൽ സംസ്ഥാനത്ത്‌ നാടും നഗരവും നിശ്ചലമായി. ഇന്ധനവിലവർധനയിൽ പൊറുതിമുട്ടിയ ജനങ്ങളാകെ സ്വമേധയാ ഹർത്താലിൽ പങ്കാളികളാകുകയായിരുന്നു. ഹർത്താൽ നടക്കുന്ന സമയത്തും പെട്രോൾ, ഡീസൽ വിലവർധിപ്പിച്ച കേന്ദ്രസർക്കാരിന്‌ ഇതൊരു താക്കീതാണ‌്.
രാജ്യമെങ്ങുമുയർന്ന പ്രതിഷേധം തെല്ലും കണക്കിലെടുക്കാതെയാണ്‌ കേന്ദ്രസർക്കാർ വീണ്ടും ഇന്ധനവില വർധിപ്പിച്ചത്‌. ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളായണ്‌. പ്രക്ഷോഭം കണ്ടിട്ടും ജനവിരുദ്ധ നടപടികൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന്‌ നാട്‌ സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും  വിജയരാഘവൻ പ്രസ‌്താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
Top