16 November Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയുമായി കമൽഹാസനും; 25 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ചെന്നൈ > നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു. വിജയ് ടിവിയും 25 ലക്ഷം  രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി നൽകി.

ദുരിതബാധിതരെ സഹായിക്കാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ തമിഴ് ജനതയോടും തന്റെ പാർടിയായ  മക്കൾ നീതി മയ്യം  പ്രവർത്തകരോടും കമൽഹാസൻ അഭ്യർഥിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌  നിരവധി പ്രമുഖരാണ്‌ ഇതിനോടകം സംഭാവന നൽകിയത്‌. തമിഴ്‌ സൂപ്പർ താരം സൂര്യയും സഹോദരനും ചലച്ചിത്ര താരവുമായ കാർത്തിയും ചേർന്ന്‌ 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറുമെന്ന്‌ അറിയിച്ചിരുന്നു. 

ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകാൻ ആഹ്വാനം ചെയ്‌തും നിരവധി ചലച്ചിത്ര താരങ്ങൾ രംഗത്തെത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top