18 November Sunday

രുചിഭേദങ്ങൾ നിരത്തി കുടുംബശ്രീ സമൃദ്ധിമേള

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


കൊച്ചി
നഗരവാസികൾക്ക‌് നല്ല പെടക്കണ ഞണ്ട‌് വേണോ. മറൈൻ ഡ്രൈവിൽ നടക്കുന്ന കുടുംബശ്രീ മേളയിൽ ലഭിക്കും. കിലോയ‌്ക്ക‌് 400 രൂപ പ്രകാരമാണ‌് വിൽപ്പന. ഞണ്ടിന്റെ കാലുകൾ കെട്ടിയിരിക്കുന്നതിനാൽ ബാഗിലാക്കി വീട്ടിലെത്തിച്ച‌്  ‘പച്ചയ‌്ക്ക‌്’ കറിവെയ‌്ക്കാം.  ‘സമൃദ്ധി 2018’ മേളയിൽ ആലങ്ങാട‌് ബ്ലോക്കിലെ കുടുംബശ്രീ പ്രവർത്തകരാണ‌് ഞണ്ടുകളെ വിൽപ്പനയ‌്ക്ക‌് എത്തിച്ചിരിക്കുന്നത‌്‌. പയറിന്റെ ഇല,  കറിവേപ്പില, കപ്പ, ചേന  എന്നീ ജൈവ ഇനങ്ങളും വാഴക്കൂമ്പ‌്, താ‌ള‌്, പിണ്ടി തുടങ്ങിയ നാടൻ ഭക്ഷ്യവിഭവങ്ങളും ഈ സ‌്റ്റാളിൽ ലഭിക്കും. ചെമ്മീൻ, കക്ക, മീൻ അച്ചാറുകൾ തയ്യാറാക്കി ഭരണിയിലാണ‌് വിൽപ്പനയ‌്ക്ക‌് എത്തിച്ചിരിക്കുന്നത‌്. നാടൻ കുടംപുളി, നാടൻ കുരുമുളക‌് എന്നിവയും കുട്ട , മുറം, പലതരം മൺ പാത്രങ്ങൾ എന്നിവയും വിൽപ്പനയ‌്ക്കുണ്ട‌്.

നാടൻ വിഭവങ്ങളൊരുക്കി കുടുംബശ്രീ കഫേയും പ്രവർത്തിക്കുന്നു. പലതരം ബിരിയാണികളും കോഴിയും പിടിയും ഇവിടെ രുചിക്കാം. ജില്ലയിലെ 14 ബ്ലോക്കുകളിലെ സംരംഭകരെയും സംഘകൃഷിക്കാരെയും പങ്കെടുപ്പിക്കുന്ന മേള 13 വരെ തുടരും.

പ്രധാന വാർത്തകൾ
Top