17 October Wednesday

62 വർഷംമുമ്പത്തെ ദുരന്തസ‌്മരണകളിൽ കല്യാണി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

വരാപ്പുഴ പുത്തൻപള്ളി സെന്റ്‌ ജോർജ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിൽ കല്യാണിയും കുടുംബവും


വരാപ്പുഴ
വരാപ്പുഴ പഞ്ചായത്തിലെ പുത്തൻപള്ളി സെന്റ് ജോർജ‌്സ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ‌് മുട്ടിനകം തൈവെപ്പിൽ ബാവയുടെ ഭാര്യ കല്യാണി. 62 വർഷംമുമ്പ് തന്റെ മൂത്ത മകൻ ശിവനെ പ്രസവിച്ച് അഞ്ചാംദിവസം മലവെള്ളപ്പാച്ചിലിൽ വീട്ടിൽനിന്നും ഇതേ സ‌്കൂളിൽ താമസത്തിനെത്തിയ ഓർമകൾ ദേശാഭിമാനിയുമായി പങ്കുവച്ചു.

അന്ന‌് കുടിലിൽ വെള്ളമിരച്ചെത്തിയപ്പോൾ ചോരക്കുഞ്ഞിനെയുമെടുത്ത് ചെറുവഞ്ചിയിൽ ഭർത്താവ് ബാവയും ഭർതൃമാതാവും ഒന്നിച്ച് പഴയ സ‌്കൂൾകെട്ടിടത്തിലാണ് താമസത്തിനെത്തിയതെന്നും അന്ന് സൂക്ഷിച്ചുവയ്ക്കുവാൻ കാര്യമായ വീട്ടുപകരണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കല്യാണി ഓർമിക്കുന്നു. ഇന്നത്തെപ്പോലെ ക്യാമ്പിൽ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും ഭക്ഷണംപോലും കാര്യമായി കിട്ടാറുണ്ടായിരുന്നില്ല. സ്കൂൾമാനേജരായിരുന്ന അന്നത്തെ പള്ളിവികാരിയുടെ നേതൃത്വത്തിൽ വരാപ്പുഴ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ‌് തളിയത്ത് കുഞ്ഞിപ്പാലു,  മത്തായി വൈദ്യർ തുടങ്ങിയവർ ക്യാമ്പിലെത്തുമായിരുന്നെന്നും കല്യാണി ഓർക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top