16 November Friday

സിപിഐ എം അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


കാസർകോട‌് ഉപ്പള സോങ്കാലിലെ പാർടി ബ്രാഞ്ച് അംഗം അബൂബക്കർ സിദ്ദിഖിനെ ബിജെപി‐ആർഎസ്എസ് ക്രിമിനൽ  സംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു. സിദ്ദിഖിന്റെ വിയോഗത്തിൽ യോഗം അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു.

സിപിഐ എം സംസ്ഥാനകമ്മിറ്റി മുൻ അംഗം വി ആർ ഭാസ‌്കരൻ, മൂലമറ്റം ഏരിയ സെക്രട്ടറി കെ വി സണ്ണി, മുൻ തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗവും തൃശൂർ ഏരിയ കമ്മിറ്റി  അംഗവുമായ പ്രൊഫ.എം മുരളീധരൻ, മംഗലപുരം ഏരിയ കമ്മിറ്റി അംഗം ഡോ. എ നൂമാൻ, വില്യാപ്പള്ളി ഏരിയ സെക്രട്ടറി കെ ബാലൻ മാസ്റ്റർ, മുൻ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഇ ജെ ജോർജ‌്, പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശീയ എക്സിക്യൂട്ടീവ് അംഗവും കാട്ടാക്കട‐നേമം മുൻ ഏരിയ കമ്മിറ്റികളിൽ അംഗവുമായിരുന്ന ആർ പി പ്രഭാകരൻനായർ, അമരാവതിയിലെ കുടിയിറക്കിനെതിരെ എ കെ ജി നടത്തിയ 12 ദിവസം നീണ്ട കർഷകസമരത്തിന്റെ സംഘാടകരിലൊരാളായ എം എൻ ദാമോദരൻ, സ്വതന്ത്ര്യസമരസേനാനിയും കരിവെള്ളൂർ, മുനയൻകുന്ന് സമരങ്ങളിലെ പോരാളിയുമായിരുന്ന ആലപ്പടമ്പിലെ  ഇ വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ,  ഡിഎംകെ പ്രസിഡന്റും അഞ്ചുതവണ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി, മുൻ മന്ത്രി ചെർക്കളം അബ്ദുള്ള, പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി, കേരളത്തിലുണ്ടായ കാലവർഷക്കെടുതിയിലും മലയിടിച്ചിലിലും മരണമടഞ്ഞവർ എന്നിവരുടെ നിര്യാണത്തിൽ  സംസ്ഥാന കമ്മിറ്റി അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പ്രധാന വാർത്തകൾ
Top