17 November Saturday

ചെമ്മീൻ പീലിങ‌് തൊഴിലാളികളുടെ സെക്രട്ടറിയറ്റ‌് മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


തിരുവനന്തപുരം
മത്സ്യഅനുബന്ധ മേഖലയിലെ ചെമ്മീൻ പീലിങ‌് തൊഴിലാളികൾ സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തി. മത്സ്യഅനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച‌്.

സംസ്ഥാനത്തെ പീലിങ‌് ഷെഡുകളിലും ഫാക്ടറികളിലും പണിയെടുക്കുന്ന സ‌്ത്രീത്തൊഴിലാളികൾ നേരിടുന്ന കൂലിക്കുറവ‌്, ആരോഗ്യപരിരക്ഷ ഇല്ലായ‌്മ, തൊഴിൽ സുരക്ഷയില്ലായ‌്മ, ക്ഷേമ ആനുകൂല്യങ്ങളുടെ അപര്യാപ‌്തത എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട‌ായിരുന്നു സമരം. ജീവിക്കാനാവശ്യമായ വിധത്തിൽ കൂലി ലഭ്യമാക്കുന്നതിന‌് സർക്കാർ ഇടപെടണമെന്നും പ്രോവിഡന്റ‌് ഫണ്ട‌്, ഇഎസ‌്ഐ ആനുകൂല്യങ്ങൾ നടപ്പാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

ധർണ സിഐടിയു സംസ്ഥാന വൈസ‌്  പ്രസിഡന്റ‌് എസ‌് ശർമ ഉദ‌്ഘാടനംചെയ‌്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് എ സഫറുള്ള അധ്യക്ഷനായി. ജനറൽ സെക്രട്ടറി പുല്ലുവിള സ‌്റ്റാൻലി സ്വാഗതവും ഷാജഹാൻ വെട്ടുംപുറം നന്ദിയും പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ കലേശൻ, കെ കെ ദിനേശൻ, മത്യാസ‌് അഗസ‌്റ്റിൻ,  രാജീവ‌്, ഭർതൃഹരി, രാജുമോൻ, എൻ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top