14 November Wednesday

വർഗീയതയ‌്ക്ക‌് താക്കീതായി പ്രതിഷേധക്കൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


ആലപ്പുഴ
മതനിരപേക്ഷത തകർത്ത‌് കലാപം സ‌ൃഷ‌്ടിക്കാനുള്ള എസ‌്ഡിപിഐ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന പ്രഖ്യാപനവുമായി ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ കൂട്ടായ‌്മ. കനത്ത മഴയിലും വർഗീയവാദികൾക്കും, അക്രമകാരികൾക്കുമെതിരെ പതിനായിരങ്ങളാണ‌് പ്രതിഷേധ കൂട്ടായ‌്മകളിൽ പങ്കെടുത്തത‌്. എസ‌്ഡിപിഐ, പോപ്പുലർ ഫ്രണ്ട‌് തീവ്രവാദികൾ കൊലപ്പെടുത്തിയ എറണാകുളം മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ ഓർമകൾ കൂട്ടായ‌്മയിൽ ജ്വലിച്ചുനിന്നു.
സംസ്ഥാനത്തിന്റെ സമാധാനാന്തരീഷം തകർക്കുന്ന ശക്തികൾക്കെതിരെ സിപിഐ എം നേത‌ൃത്വത്തിൽ നടക്കുന്ന ചെറുത്തുനിൽപ്പിന‌് ജനങ്ങൾ നൽകുന്ന പിന്തുണ ബോധ്യപ്പെടുന്നതായിരുന്നു ഓരോ കേന്ദ്രങ്ങളിലേയും ജനപങ്കാളിത്തം.  കനത്ത മഴയിലും നൂറുകണക്കിനാളുകൾ കൂട്ടായ‌്മക്കെത്തി.

മാവേലിക്കര കെഎസ്ആർടിസി ജങ്ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ ഉദ്ഘാടനംചെയ‌്തു. മുരളി തഴക്കര അധ്യക്ഷനായി. കോശി അലക‌്സ‌്, എ എം ഹാഷിർ, അഡ്വ. ജി അജയകുമാർ, ടി പി ഗോപാലൻ, ജി അജയകുമാർ, കെ അജയൻ, പ്രൊഫ. വി ഐ ജോൺസൺ എന്നിവർ സംസാരിച്ചു.  ഏരിയ സെക്രട്ടറി കെ മധുസൂദനൻ സ്വാഗതം പറഞ്ഞു.

മാന്നാർ ഏരിയ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ പരുമല വ്യാപാര ഭവനിൽ നടത്തിയ പ്രതിഷേധ കൂട്ടായ‌്മ ആർ രാജേഷ് എംഎൽഎ ഉദ്ഘാടനംചെയ‌്തു. ജില്ലാ കമ്മിറ്റി അം​ഗം പി വിശ്വംഭരപണിക്കർ അധ്യക്ഷനായി.

മുഹമ്മദ് ഫക്രുദീൻ അലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അം​ഗം പുഷ‌്പലതാ മധു, ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, പി എൻ ശെൽവരാജൻ, കെ നാരായണപിള്ള,  വി കെ തങ്കച്ചൻ, സി ജയചന്ദ്രൻ, കെ എം അശോകൻ,  കെ പി പ്രദീപ്,  കെ എം സഞ്ജുഖാൻ എന്നിവർ സംസാരിച്ചു.

ചാരുംമൂട് ജങ‌്ഷനിൽ വൈകിട്ട് നടന്ന ജനകീയ കൂട്ടായ‌്മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ‌്തു. ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ അധ്യക്ഷയായി. കെ രാജൻ പിള്ള, ബി ബിനു, എം ജോഷ്വ, വിശ്വൻ പടനിലം, വി വിനോദ്, ബിനു താമരക്കുളം, എസ് സച്ചു എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top