22 September Saturday

കാട്ടാനകൾ സ‌്കൂൾ മുറ്റത്ത‌്

മനോഹരൻ കൈതപ്രംUpdated: Wednesday Jul 11, 2018



വീരാജ‌്പേട്ട (കർണാടകം)
കലിതുള്ളുന്ന കാലവർഷത്തിൽ അവധി നൽകിയ സ‌്കൂൾ മുറ്റത്തേക്ക‌് തോരാമഴ നനഞ്ഞെത്തിയത‌് കാട്ടാനകളുടെ സംഘം.
വീരാജ‌്പേട്ടക്കടുത്ത ഗുയ്യ ഗവ. യുപി സ‌്കൂൾ മുറ്റത്താണ‌് തിങ്കളാഴ‌്ച പകൽ പതിനൊന്നോടെ കുഞ്ഞനാനയും തള്ളയാനയും ഉൾപ്പെട്ട നാൽവർ സംഘമെത്തിയത‌്. തോട്ടം തൊഴിലാളികളാണ‌് ആനക്കൂട്ടത്തെ കണ്ടത‌്.

ആനകൾ പിന്നീട‌് സ‌്കൂൾ കവാടംവഴി റോഡിലെത്തി കാട്ടിലേക്ക‌് കയറിപ്പോയി. ‌സ‌്കൂൾ പ്രവർത്തിക്കുന്ന സമയത്തായിരുന്നു ആനകളുടെ വരവെങ്കിൽ ഉണ്ടാകാവുന്ന  ദുരന്തത്തെയോർത്ത‌്  ആശങ്കയിലാണ‌് ഗുയ്യ സ‌്കൂൾ പരിസരത്തെ ജനങ്ങളും രക്ഷിതാക്കളും. കുടക‌് ജില്ലയിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നത്‌ പതിവാണ‌്.  സ‌്കൂൾ മുറ്റത്തെത്തുന്നത‌് ഇതാദ്യം.

പ്രധാന വാർത്തകൾ
Top