17 November Saturday

ഫോർമാലിൻ :റെയിൽവേ സ‌്റ്റേഷനുകളിൽ മീന്‍ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


തിരുവനന്തപുരം 
സംസ്ഥാനത്ത് ട്രെയിനുകൾവഴി എത്തിക്കുന്ന മത്സ്യത്തിൽ ഫോർമാലിൻ സാന്നിധ്യമുണ്ടോയെന്നറിയാൻ റെയിൽവേ സ‌്റ്റേഷനുകളിൽ പരിശോധന.  ഭക്ഷ്യസുരക്ഷാവകുപ്പ് തിരുവനന്തപുരം, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ പരിശോധന നടത്തി.

തിരുവനന്തപുരത്ത് മൂന്ന് ട്രെയിനുകളിൽ ഹൈദരാബാദിൽനിന്ന‌് കൊണ്ടുവന്ന മീനാണ‌് പരിശോധിച്ചത‌്. ഇതിൽ ഫോർമാലിൻ സാന്നിധ്യം കണ്ടെത്താനായില്ലെങ്കിലും വിശദപരിശോധനയ‌്ക്കായി സാമ്പിൾ ലാബിലേക്ക‌് അയച്ചു.

കൊല്ലത്ത് രാവിലെ ആറരയ്ക്കാണ് പരിശോധന തുടങ്ങിയത്. മാവേലി എക്സ്പ്രസിൽ മൂന്ന് പെട്ടികളിലെത്തിയ കരിമീനും മീനിലിട്ടിരുന്ന ഐസും പരിശോധിച്ച‌് സാമ്പിളുകൾ ശേഖരിച്ചു. കൊച്ചിയിൽ പുലർച്ചെയെത്തിയ ചെന്നൈ എക്സ്പ്രസിലായിരുന്നു പരിശോധന. പത്തു കുട്ട ചെമ്മീൻ പരിശോധിച്ചു. സാമ്പിളുകളുടെ പരിശോധനാഫലം രണ്ടു ദിവസത്തിനകം വരും. വരുംദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന‌് ഭക്ഷ്യസുരക്ഷാവകുപ്പ‌് അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top