Top
20
Monday, February 2017
About UsE-Paper

സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ നാളെ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ്  വിദ്യാര്‍ഥി ജിഷ്ണു പ്രണോയി മരിച്ചതിനെ തുടര്‍ന്ന് സ്വാശ്രയ മാനേജ്ന്റ്െ കോളേജുകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചിടുമെന്ന് എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനം.

സൂചന സമരമെന്ന നിലയ്ക്ക് വ്യാഴാഴ്ച സംസ്ഥാനത്തെ 120 എഞ്ചിനീയറിങ്  കോളേജുകള്‍ അടച്ചിടുമെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റന്നാള്‍ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാലാണ് സമരം ഒരു ദിവസത്തേക്ക് പരിമിതപെടുത്തിയത്. കുട്ടികളുടെ ഭാവിയും രക്ഷിതാക്കളുടെ ആശങ്കയും കണക്കിലെടുത്താണ് സമരം ഒരു ദിവസത്തേക്ക് ഒതുക്കിയത്.

കോളേജുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോളേജുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. സ്വാശ്രയകോളേജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്താന്‍ ഏത് സമരം സമിതിയോടും സഹരിക്കുമെന്ന് പറഞ്ഞ അസോസിയേഷന്‍ പ്രതിനിധികള്‍ ഓംബുഡ്സ്മാന്‍ നിയമനത്തെ പരിഹസിച്ചു. എല്ലായിടത്തും ഓംബുഡ്സ്മാന്‍ നിയനം വേണമെന്നും മാധ്യമങ്ങള്‍ക്കും അത് ആകാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.