Top
24
Friday, November 2017
About UsE-Paper

യദുകൃഷ്‌ണ ഒറ്റയ്‌ക്കല്ല; പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ ഐക്യദാര്‍ഢ്യ സദസ്സ്

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

പത്തനംതിട്ട > ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തിക്കാരന്‍ യദുകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്‌ഐ.. തിരുവല്ലയില്‍ യദുവിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു.

യദുകൃഷ്ണനുള്‍പ്പെടെ അബ്രാഹ്മണരായ 36 പേരെ ശാന്തിമാരായി നിയമിച്ചത് ചരിത്ര തീരുമാനമാണെന്നും ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ പറഞ്ഞു. പിന്തുണക്ക് യദുകൃഷ്ണന്‍ നന്ദി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലങ്ങളിലെ ആദ്യ ദളിത് ശാന്തിക്കാരനായ യദുകൃഷ്ണനെ പുറത്താക്കാന്‍ ചിലര്‍  ശ്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഐക്യദാര്‍ഡ്യ സമ്മേളനം. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് യദുകൃഷ്ണന് പിന്തുണയുമായി ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിച്ചത്.

യദു ശാന്തിക്കാരനായ തിരുവല്ല വളഞ്ഞവട്ടം ക്ഷേത്രത്തിലെ താന്ത്രിക ജോലികളില്‍ മുടക്കം വരുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം ശാന്തിമാര്‍ പരാതിയും നല്‍കിയിരുന്നു.