Top
20
Monday, November 2017
About UsE-Paper

ചെറായി ബീച്ച് റിസോര്‍ട്ടുകളിലെ മോഷണം പ്രതി അന്തര്‍സംസ്ഥാന മോഷ്ടാവെന്ന് പൊലീസ്

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

വൈപ്പിന്‍ > ചെറായി ബീച്ചിലെ റിസോര്‍ട്ടുകളില്‍നിന്നായി 14 പവന്റെ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി അന്തര്‍സംസ്ഥാന മോഷ്ടാവെന്ന് മുനമ്പം പൊലീസ്. തമിഴ്നാട് തഞ്ചാവൂര്‍ കരിയാവിടുതി ഗ്രാമത്തില്‍ ചിന്നയ്യയുടെ മകന്‍ ആനന്ദരാജാണ് പ്രതി. ഇയാള്‍ക്കെതിരെ തമിഴ്നാട്ടിലും കേരളത്തിലെ വിവിധയിടങ്ങളിലും പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് ഫോട്ടോയും മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടത്.

ചെറായിയില്‍ മോഷണത്തിനിടെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. ചെന്നൈ രാജമംഗലം സ്റ്റേഷനിലെ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ഈ വര്‍ഷം ജൂണ്‍ 16നാണ് ജയിലില്‍നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ മറയൂര്‍ സ്റ്റേഷനിലും കേസുണ്ട്. വര്‍ക്കലയില്‍ നടന്ന രണ്ടു മോഷണശ്രമത്തിനു പിന്നിലും ഇയാളാണെന്ന് തെളിവും ലഭിച്ചിട്ടുണ്ട്. കേരളത്തിനുപുറമെ തമിഴ്നാട്, ഗോവ, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ വില്ലിവാക്കം രാജമംഗലം ഏഴാം തെരുവില്‍ ചൊക്കലിംഗത്തിന്റെ മകന്‍ രാജ എന്ന പേരിലുള്ള വ്യാജ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറിയെടുത്തു താമസിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 0484-2488023, 9447297098 എന്ന നമ്പറിലോ അറിയിക്കണം.