Top
20
Saturday, January 2018
About UsE-Paper

ആര്‍എസ്എസ് ക്രിമിനലിന്റെ വീട്ടില്‍ വന്‍ ബോംബ്സ്ഫോടനം

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

കൂത്തുപറമ്പ് > ആര്‍എസ്എസ് ക്രിമിനലിന്റെ  വീട്ടില്‍ വന്‍ബോംബ് സ്ഫോടനം. വീടിനോട് ചേര്‍ന്നുള്ള ഷെഡ് പൂര്‍ണമായും തകര്‍ന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന  വെടിമരുന്ന് ശേഖരവും പിടികൂടി.ആര്‍എസ്എസ്സുകാരനായ ആയിത്തര കമ്പനിക്കുന്നിനടുത്തുള്ള കല്ലുക്കുന്നില്‍ വളയങ്ങാടന്‍ രഘൂത്തമന്റെ വീട്ടിലാണ്അത്യുഗ്രശേഷിയുള്ള ബോംബ് പൊട്ടിയത്. കാഞ്ഞിലേരിയിലെ അത്ലറ്റ് സത്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഘൂത്തമന്‍. സ്ഫോടനത്തില്‍ രഘൂത്തമന്‍ മുമ്പ് താമസിച്ച ഷെഡ്  പൂര്‍ണമായും ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ  ജനല്‍ ചില്ലുകളും  തകര്‍ന്നു. വ്യാഴാഴ്ച പകല്‍ രണ്ടരയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം. ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.

  സ്ഫോടനത്തിന്റെ തെളിവ് നശിപ്പിക്കാനും ആര്‍എസ്എസ്സുകാര്‍ വിഫലശ്രമം  നടത്തി. തകര്‍ന്ന ഷെഡിന്റെ അവശിഷ്ടങ്ങള്‍ രഹസ്യമായി നീക്കം  ചെയ്യുകയും സ്ഫോടനം നടന്ന സ്ഥലത്ത് വെടിമരുന്നിന്റെ മണം ഇല്ലാതാക്കാന്‍ മണ്ണെണ്ണ തളിക്കുകയും ചെയ്തു.

   സ്ഫോടനം നടന്ന സ്ഥലവും പരിസരവും പൊലീസും ബോംബ് സ്ക്വാഡും വിശദമായി പരിശോധിച്ചു.  അപ്പോഴാണ് പ്ളാസ്റ്റിക്ക് പാത്രത്തില്‍ സൂക്ഷിച്ച ഒരു കിലോയോളം വരുന്ന വെടിമരുന്ന് കണ്ടെടുത്തത്. കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം  കൂത്തുപറമ്പ് തൊക്കിലങ്ങാടി പാലാപ്പറമ്പിലെ  ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് പൊലീസ് ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടികൂടിയിരുന്നു. ചൊവ്വാഴ്ച ഈ ഓഫീസിലും ബോംബ് പൊട്ടിയിരുന്നു. സിപിഐ എം ആക്രമിച്ചുവെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്. പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ടെറസില്‍ സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്.

Related News

കൂടുതൽ വാർത്തകൾ »