24 September Monday

ദുരിതാശ്വാസ നിധിയിലേക്ക് 16.5 സെന്റ് സ്ഥലം നൽകി വിദേശമലയാളി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സ്ഥലം ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു


മൂവാറ്റുപുഴ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16.5 സെന്റ് സ്ഥലം നൽകി. മാറാടി  പഞ്ചായത്ത് പത്താം വാർഡിൽ ഈസ്റ്റ് മാറാടി  പൊട്ടയ്ക്കൽ പി ജെ ജോർജിന്റെ മകൻ ജിമ്മി ജോർജാണ‌് ലക്ഷങ്ങൾ വിലയുള്ള  സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ആരക്കുഴ  പഞ്ചായത്ത്  11 ﹣ാം  വാർഡിൽ എംസി റോഡരികിൽ  സാറ്റലൈറ്റ് ജങ‌്ഷന് സമീപമുള്ള സ്ഥലമാണ് നൽകുക. ജിമ്മി ജോർജ് ഇന്ത്യൻ ആർമി സിഗ്നൽ ഡിവിഷനിൽ എഎസ്ഐ  ആയി എട്ടുവർഷം സേവനം അനുഷ‌്ഠിച്ച ശേഷം ഇപ്പോൾ  യുകെയിൽ  സോഫ്റ്റ് വെയർ എൻജിനിയറാണ്. ഭാര്യ: സിമ്മി യുകെയിൽ നേഴ്സാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശമുൾക്കൊണ്ടാണ് ജിമ്മി ജോർജ് തന്റെ പേരിലുള്ള സ്ഥലം  ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. പി ജെ  ജോർജ‌്  ഇന്ത്യൻ കരസേനയിൽ ലാൻസ് നായ‌്കായിരുന്നു. ഭാര്യ മേരി മാറാടി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിട്ടുണ്ട‌്. മകന്റെ  ആഗ്രഹത്തെ  മാതാപിതാക്കളും പിന്തുണച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ,  ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ, ഏരിയ സെക്രട്ടറി എം ആർ പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗം  കെ എൻ ജയപ്രകാശ്, ലോക്കൽ സെക്രട്ടറി എം എൻ മുരളി, മാറാടി പഞ്ചായത്ത് പ്രസിഡന്റ‌് ലതാ ശിവൻ, വൈസ് പ്രസിഡന്റ് കെ യു ബേബി, ജോസ് പൊട്ടയ്ക്കൽ, വി എം ജോണി , ഫെബിൻ മാത്യു,  പ്രസാദ് കുഞ്ഞുമോൻ തുടങ്ങിയവർ  സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു.  മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ എത്തുന്ന മന്ത്രി  എ സി മൊയ്തീന്   സ്ഥലത്തിന്റെ രേഖകൾ പി ജെ ജോർജ് കെെമാറും.


പ്രധാന വാർത്തകൾ
Top