23 September Sunday

വടക്കേക്കര പഞ്ചായത്തിൽ പ്രളയബാധിത മേഖലകൾ കലക്ടർ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


പറവൂർ
പ്രളയക്കെടുതി മൂലം നാശനഷ്ടങ്ങൾ സംഭവിച്ച വടക്കേക്കര പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് എക്സറ്റൻഷൻ ഓഫീസ് എന്നിവ കലക്ടർ മുഹമ്മദ് വൈ സഫീറുള്ളയും സംഘവും സന്ദർശിച്ച‌് നഷ്ടങ്ങൾ വിലയിരുത്തി. ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും സർക്കാർ ദുരന്തബാധിതർക്ക് അനുവദിച്ച വിവിധ സേവനങ്ങളുടെ വിനിയോഗവും പരിശോധിച്ചു. പകർച്ചവ്യാധി തടയാനായി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു മാസം സബ‌് സെന്റർ പപ്രവർത്തിക്കുമെന്ന‌് കലക്ടർ അറിയിച്ചു. എല്ലാ വാർഡുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി കിണർ ക്ലോറിനേഷൻ, പ്രതിരോധ ഗുളിക വിതരണം എന്നിവയും നടത്തുന്നുണ്ട്. ജില്ലാ നോഡൽ ഓഫീസർ സിംപിൾ മാഗി, ജില്ലാ ഹെൽത്ത് ഓഫീസർ ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡന്റ‌് കെ എം അംബ്രോസ്, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി എം കെ ഷിബു എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top