13 November Tuesday

ഇന്ധനവിലവർധന പ്രതിഷേധം ആളി; ഇന്ന‌് ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


കൊച്ചി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച‌്, തിങ്കളാഴ‌്ച ഹർത്താലിനുമുന്നോടിയായി എൽഡിഎഫ‌് നേതൃത്വത്തിൽ ഞായറാഴ‌്ച വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വർധിപ്പിച്ച‌് ജീവിതം നരകതുല്യമാക്കുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെയുള്ള പ്രതിഷേധവുമായി ഓരോ കേന്ദ്രത്തിലും നൂറുകണക്കിനുപേർ അണിനിരന്നു. പ്രകടനത്തെത്തുടർന്ന‌് പ്രതിഷേധയോഗം ചേർന്നു. പാലാരിവവട്ടത്ത‌് ചേർന്ന യോഗം എൻ വി മഹേഷ‌് ഉദ‌്ഘാടനംചെയ‌്തു. കെ എ മസൂദ‌് അധ്യക്ഷനായി.

തൃക്കാക്കര
ഇന്ധനവില വർധനയിൽ പ്രതിഷേധ‌ിച്ച‌് സിപിഐ എം  തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം സി കെ പരീത്, ലോക്കൽ സെക്രട്ടറി എൻ പി ഷൺമുഖൻ, എം കെ ചന്ദ്രബാബു, സി പി സാജൽ എന്നിവർ സംസാരിച്ചു. 


പ്രധാന വാർത്തകൾ
Top