18 November Sunday

മൂന്നാറിൽ അപകടം തേടി പോകരുത്‌; ബലിതർപ്പണത്തിന്‌ പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്‌: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

തിരുവനന്തപുരം> മൂന്നാറിൽ വിനോദസഞ്ചരത്തിന്റെ പേരിൽ അപകടം തേടി പോകേണ്ടതില്ലെന്നും ഇപ്പോൾ വിനോദ സഞ്ചാരത്തിന്‌ പറ്റിയ സമയമല്ലെന്നും ബലിതർപ്പണത്തിന്‌ പോകുന്നവർ അതീവജാഗ്രതപാലിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പോസ്‌റ്റ്‌ ചുവടെ 

നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയിട്ടില്ല. ചെറുതോണി ഡാം തുറന്നിട്ടുണ്ട്‌. വിനോദസഞ്ചാരത്തിനു പറ്റിയ സമയമല്ല. അപകടം തേടി പോകരുത്‌. സുരക്ഷയ്ക്ക്‌ മുൻതൂക്കം കൊടുക്കണം.

അതു പോലെ ബലി തർപ്പണത്തിനു പോകുന്നവർ ജാഗ്രത പുലർത്തണം. പ്രളയ ജലത്തിൽ ഇറങ്ങരുത്‌. അടുത്തുള്ള ക്ഷേത്രങ്ങളിൽ ബലി തർപ്പണ സൗകര്യമുണ്ടെങ്കിൽ അവിടെ പോകുക. മുൻകരുതൽ കൊണ്ട്‌ മാത്രമേ രക്ഷ ഉറപ്പാക്കാനാകൂ.

നിലവിൽ അസാധാരണ സാഹചര്യമാണെങ്കിലും നമുക്ക്‌ അതിജീവിക്കാനാകും. സുരക്ഷാസേനയുടെ നിർദ്ദേശങ്ങൾ അവഗണിക്കരുത്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top