25 September Tuesday

മഴ: രക്ഷാപ്രവർത്തനത്തിന് വനിതാ കമാൻഡോകളും ഐആർ ബറ്റാലിയനും

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും  മഴയും പ്രകൃതിക്ഷോഭവും  തുടരുന്ന  പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും  ദുരന്തനിവാരണത്തിന് സജ്ജമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. പൊലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ  സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം  കൺട്രോൾ റൂമായി പ്രവർത്തിക്കും.

ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ  വിന്യസിക്കുന്നതിനുള്ള നടപടികൾ മേഖലാ റേഞ്ച് ഐജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും നേതൃത്വത്തിൽ ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.

പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാൻഡോകളും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഐആർ ബറ്റാലിയനെയും പൂർണമായും രംഗത്തിറക്കിയിട്ടുണ്ട്. 
മഴ കൂടുതൽ ശക്തമായ സ്ഥലങ്ങളിൽ രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top