19 September Wednesday

അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

കൊച്ചി > എറണാകുളം മഹാരാജാസ്‌ കോളേജിൽ അഭിമന്യുവിനോടൊപ്പം കുത്തേറ്റ്‌ മെഡിക്കൽ ട്രസ‌്റ്റ‌് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന അര്‍ജുൻ കൃഷ്‌ണയെ റൂമിലേക്ക് മാറ്റി. പൂര്‍ണ്ണ വിശ്രമമാണ്‌ ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്‌. ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ട്‌. വീട്ടുകാരെല്ലാം ഒപ്പമുണ്ട്.

മഹാരാജാസ‌് കോളേജിൽ രണ്ടാംവർഷ ഫിലോസഫി ബിരുദവിദ്യാർഥിയാണ‌് അർജുൻ കൃഷ‌്ണ. ജൂലൈ ഒന്നിന്‌ രാത്രി എസ്‌ഡിപിഐ ക്രിമിനലുകൾ മഹാരാജാസ്‌ കോളേജിൽ മാരകായുധങ്ങളുമായെത്തി അഭിമന്യുവിനെയും അർജുനെയും ആക്രമിക്കുകയായിരുന്നു. അഭിമന്യു സംഭവസ്ഥലത്ത്‌ തന്നെ കൊല്ലപ്പെട്ടു.

കോളേജിലെ അധ്യാപകരും വിദ്യാർഥികളുമെല്ലാം ആശുപത്രിയിൽ അർജുനെ സന്ദർശിക്കാൻ എത്തുന്നുണ്ട്‌. തന്നെ സന്ദർശിച്ച എസ്എഫ്ഐ പ്രവര്‍ത്തകരോട് അഭിമന്യുവിനെപ്പറ്റി അർജുൻ ചോദിച്ചു. അഭിമന്യു മരിച്ച വിവരം അർജുനെ ഇതുവരെ അറിയിച്ചിട്ടില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top