26 September Wednesday

‘‘രണ്ട്‌ എസ്‌എഫ്‌ഐക്കാരെ ക്യാമ്പസ്‌ ഫ്രണ്ട്‌ കൊന്നിട്ടുണ്ട്‌’’ ‐ മടിയില്ലാതെ കൊലപാതകത്തെ അംഗീകരിച്ച്‌ പ്രവർത്തകൻ Video

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

കോഴിക്കോട്‌ > അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ടെലിവിഷൻ ചാനൽ ചർച്ചയിൽ രണ്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകരെയേ തങ്ങൾ കൊന്നിട്ടുള്ളൂ എന്ന്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകന്റെ ഏറ്റുപറച്ചിൽ. അവതാരകൻ ഹർഷന്റെ ചോദ്യത്തിന്‌ മറുപടിയായാണ്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകന്റെ ഭാവഭേദമന്യേയുള്ള തുറന്നുപറച്ചിൽ.

‘‘അഭിമന്യുവിനെ കൊന്നത്‌ തീവ്രവാദ രാഷ്‌ട്രീയമോ’’ എന്ന വിഷയത്തിലെ ചർച്ചക്കിടെ എസ്‌എഫ്‌ഐക്കാണ്‌ ‘‘അസഹിഷ്‌ണുത’’ എന്ന ആക്ഷേപമുയർത്തിയ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകനോട്‌ അവതാരകന്റെ ചോദ്യം ‐ എത്ര ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകരെ എസ്‌എഫ്‌ഐ പ്രവർത്തകർ കൊലപ്പെടുത്തിയിട്ടുണ്ട്‌? നിവർത്തിയില്ലാതെ ക്യാമ്പസ്‌ പ്രവർത്തകന്‌ എസ്‌എഫ്‌ഐക്കാർ ആരെയും കൊലപ്പെടുത്തിയിട്ടില്ല എന്ന്‌ സമ്മതിക്കേണ്ടി വരുന്നു.

തുടർന്ന്‌ അവതാരകന്റെ അടുത്ത ചോദ്യം ‐ എത്ര എസ്‌എഫ്‌ഐ പ്രവർത്തകരെ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയിട്ടുണ്ട്‌?
ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകന്റെ ഞെട്ടിക്കുന്ന മറുപടി‐ ‘‘എന്റെ അറിവിൽ ആകെ രണ്ടെണ്ണമേയുള്ളൂ...’’
ഒരു ഭാവ മാറ്റവും കൂടാതെയായിരുന്നു ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകന്റെ മറുപടി. ലക്ഷണമൊത്ത തീവ്രവാദ പ്രസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ യാതൊരു സങ്കോചവുമില്ലാതെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിയില്ലാത്തവരാണ്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ എന്നു തെളിയിക്കുന്നതാണ്‌ ഈ മറുപടി.

അഭിമന്യു വധത്തിനുശേഷം എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റും കൊലപാതകത്തെ അംഗീകരിച്ച്‌ രംഗത്തെത്തിയിരുന്നു. തൊടുപുഴ ന്യൂമാൻസ്‌ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ കേസിലും പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ സമാന രീതിയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രംഗത്തുവരുന്നതും ശിക്ഷക്ക്‌ വിധിക്കപ്പെട്ട പ്രതികൾ  ചിരിച്ചുകൊണ്ട്‌ മാധ്യമങ്ങളെ അഭിമുഖീകരിച്ചതും ചർച്ചയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top