26 September Wednesday

കന്യാസ്ത്രീയുടെ രഹസ്യമൊഴി അന്വേഷണസംഘത്തിന് കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018


സ്വന്തം ലേഖകൻ
ജലന്ധർ രൂപതാ ബിഷപ്പ്  ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ചങ്ങാനാശേരി സിജെഎം കോടതിയിൽ  കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി അന്വേഷണ സംഘത്തിനു കൈമാറി.

കുറവിലങ്ങാട് പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ജൂലൈ നാലിനാണ് ചങ്ങനാശേരി സിജെഎം  ലൈജുമോൾ ഷെരീഫിന്  ഇരയായ കന്യാസ്ത്രി ആറുമണിക്കൂർ സമയമെടുത്ത് മൊഴിനൽകിയത്.   164ാം വകുപ്പുപ്രകാരമുള്ള മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അപേക്ഷ നൽകിയിരുന്നു. കന്യാസ്ത്രി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുമായി ഒത്തുനോക്കിയശേഷം മാത്രമേ തുടർനടപടികളിലേക്ക് പൊലീസ് കടക്കൂ.

പൊലീസിനുലഭിച്ച മൊഴി മജിസ്ട്രേറ്റിനുമുന്നിലും ആവർത്തിച്ചാൽ ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും. കന്യാസ്ത്രീയെ വൈദ്യപരിശോധന നടത്തിയ കോട്ടയം മെഡിക്കൽകോളേജിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ  കന്യാസ്ത്രിയുടെ സഹോദരനെതിരെയുള്ള കേസിൽ സാക്ഷിയായ യുവാവിന്റെ മൊഴി രേഖപ്പെടുത്തി കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു. മൊബൈൽഫോൺ ടവർലൊക്കേഷൻ പരിശോധിക്കുന്ന നടപടിയും പുരോഗമിക്കുന്നു. സഭയിലെ ഒരു വൈദികന്റെ ഡ്രൈവറാണ് കേസിൽ സാക്ഷി പറഞ്ഞത‌്.

പ്രധാന വാർത്തകൾ
Top