20 September Thursday

ഹജ്ജ്‌ വളന്റിയർമാർ : സർക്കാർ നിർദേശിച്ച ഇന്റർവ്യുബോർഡിന്റെ ലിസ്റ്റിന് ഹൈക്കോടതിയുടെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018


നെടുമ്പാശേരി
സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ കീഴിൽ  56 ഹജ്ജ് വളന്റിയർമാർ ഈ വർഷം യാത്രയാകും. ഇവരുടെ നിയമനത്തിന് ഹൈക്കോടതി അംഗീകാരം നൽകി. വളന്റിയർമാരെ തെരഞ്ഞെടുക്കുന്നതിന് സർക്കാർ നിർദേശിച്ച ഇന്റർവ്യു ബോർഡിനെ ചോദ്യംചെയ്ത് ഹജ്ജ്കമ്മിറ്റി അംഗം എ കെ അബ്ദുൾ റഹ്മാൻ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെ, തീർത്ഥാടകർ പുറപ്പെടാനുള്ള തീയതി അടുത്ത സാഹചര്യത്തിൽ സർക്കാർ നിർദേശിച്ച ഇന്റർവ്യുബോർഡിന്റെ ലിസ്റ്റിന് അംഗീകാരം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.


ഹജ്ജ്കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ്കമ്മിറ്റി അംഗം പ്രൊഫ. എ കെ അബ്ദുൾ ഹമീദ്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ എ ബി മൊയ്തീൻകുട്ടി എന്നിവരെയാണ് സർക്കാർ ഇന്റർവ്യുബോർഡിൽ നിർദേശിച്ചിരുന്നത്. ഹജ്ജ്കമ്മിറ്റിക്ക് പുറത്തുനിന്നുള്ളയാളെ ഇന്റർവ്യുബോർഡിൽ ഉൾപ്പെടുത്തിയതാണ് ഹർജിക്കാരൻ കോടതിയിൽ ചോദ്യംചെയ്തത്. കേസിലെ അന്തിമവിധി കോടതി പിന്നീട‌്  പ്രസ‌്താവിക്കും.

പ്രധാന വാർത്തകൾ
Top