19 December Wednesday

ആര്‍ട്ടിസാന്‍സ് യൂണിയന്‍: വർഗീയതയ്‌ക്കെതിരെ വനിതാകൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

പാലക്കാട് > വലതുപക്ഷ പിന്തിരിപ്പൻശക്തികളുടെ കലാപാഹ്വാനത്തെ നവോത്ഥാനപാരമ്പര്യം ഉയർത്തിപ്പിടിച്ച‌് തൊഴിലാളിവർഗം നേരിടുമെന്ന പ്രഖ്യാപനമായി വനിതാ കൂട്ടായ‌്മ. ജനവിരുദ്ധ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ, വർഗീയതക്കെതിരെ എന്ന മുദ്രവാക്യമുയർത്തി കേരള ആർട്ടിസാൻസ് യൂണിയൻ(സിഐടിയു)നടത്തിയ സംസ്ഥന വനിതാ കൂട്ടായ്മ മതേതരസംരക്ഷണത്തിന‌് ആഹ്വാനം ചെയ്തു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന കൂട്ടായ്മ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. മനുഷ്യരെ മനുഷ്യരായിക്കണ്ട് ചേർത്തുനിർത്തി തുല്യത ഉറപ്പ് വരുത്താനാണ് ഇടതുപക്ഷം എന്നും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
 ജി രാജമ്മ അധ്യക്ഷയായി. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ, സിഐടിയു ജില്ലാസെക്രട്ടറി എം ഹംസ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ എസ് സലീഖ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ ശാന്തകുമാരി, യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി കെ ഷാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ റിപ്പോർട്ട‌് അവതരിപ്പിച്ചു.  ടി എം ജമീല സ്വാഗതവും വി എ മുരുകൻ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
Top