19 December Wednesday

ശബരിമലയിൽ തിരക്കേറി; കൂടുതൽ സൗകര്യങ്ങളുമായി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻUpdated: Sunday Dec 9, 2018

ശബരിമല
തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ കൂടുതൽ സൗകര്യങ്ങളുമായി ദേവസ്വം ബോർഡ്. വിശ്രമകേന്ദ്രങ്ങളിലും നടപ്പന്തലിലും പതിനെട്ടാംപടിക്ക് താഴെയും തീർഥാടകർക്ക് സൗജന്യ കുടിവെള്ളവും ലഘുഭക്ഷണവും ഏർപ്പെടുത്തി. 22 ദിവസം പിന്നിട്ടപ്പോൾ പത്തു ലക്ഷം പേർ ദർശനം നടത്തിയെന്നാണ് നിഗമനം. ഡിസംബർ തുടക്കം മുതൽ ശരാശരി അറുപതിനായിരം തീർഥാടകർ എത്തുന്നുണ്ട്. ഫ്‌ളൈഓവറും നിറഞ്ഞ് നടപ്പന്തലിലേക്ക് നിര നീളുന്നത് ഇപ്പോൾ പതിവായി. വെള്ളിയാഴ്ച്ച 85,126 പേർ ദർശനത്തിനെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അറുപതിനായിരത്തിൽ അധികംപേരെത്തി. ശനിയാഴ്ചയും അറുപതിനായിരത്തിലധികം പേർ മല ചവിട്ടി. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് അധികവും. ക്ഷേത്ര കാണിക്കയിലെ വരുമാനവും അപ്പം അരവണ വില്പനയും ഉയർന്നു. തിരക്കേറിയതോടെ കെഎസ്ആർടിസി സർവീസ് വർധിപ്പിച്ചു. വെള്ളിയാഴ്ച മാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് 1057 സർവീസുകൾ നടത്തി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top