19 December Wednesday

ആദ്യദിവസം കണ്ണൂരിൽനിന്ന‌് 8 സർവീസുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

കണ്ണൂർ > കണ്ണൂർ വിമാനത്താവളത്തിൽനിന്ന‌് ആദ്യദിവസം  എട്ട‌്  ആഭ്യന്തര–- അന്താരാഷ‌്ട്ര സർവീസുകൾ.   കണ്ണൂരിൽനിന്ന‌് പുറപ്പെടുന്ന എയർ ഇന്ത്യ എക‌്സ‌്പ്രസ‌്  അബുദാബി വിമാനം  രാത്രി തിരിച്ചു കണ്ണൂരിലേക്ക‌് വരും. തുടർന്ന‌്  റിയാദിലേക്ക‌് പോകും. ആദ്യ വിമാനത്തിന‌് പിന്നാലെ ഡൽഹിയിൽനിന്ന‌്  കണ്ണൂരിലേക്ക‌് എയർ ഗോ  എത്തും. അത‌് ബംഗളൂരുവിലേക്ക‌് പോകും. ബംഗളൂരുവിൽനിന്ന‌് കണ്ണൂരിലേക്ക‌് വരുന്ന വിമാനം പകൽ  മൂന്നിന‌്   മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുമായി  തിരുവനന്തപുരത്തേക്ക‌് പോകും.  ഹൈദരാബാദ‌ിൽനിന്ന‌് കണ്ണൂരിലേക്കും തിരിച്ചും ഞായറാഴ‌്ച സർവീസുണ്ട‌്. 

അബുദാബിയിലേക്ക‌് പോകുന്ന എയർ ഇന്ത്യ എക‌്സ‌്പ്രസ‌ിന്റെ 737–-800 ജംബോ  ആദ്യവിമാനത്തിൽ   186 യാത്രക്കാരാണുണ്ടാകുക.  ഈ വിമാനം ശനിയാഴ‌്ച കണ്ണൂർ വിമാനത്താവളത്തിലെത്തി.  വിമാനത്താവള ഉദ‌്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യാതിഥിയായ  കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ‌് പ്രഭു എന്നിവരും മന്ത്രിമാരും കണ്ണൂരിലെത്തി. സുരേഷ‌്പ്രഭു ശനിയാഴ‌്ച വൈകിട്ട‌് നാലോടെ കണ്ണൂർ പൊലീസ‌് മൈതാനിലാണ‌് ചെറുവിമാനത്തിൽ വന്നിറങ്ങിയത‌്. ആദ്യവിമാനം ഫ‌്ളാഗ‌്ഓഫ‌്ചെയ്യാനുള്ള പതാക കണ്ണൂർ പൊലീസ‌് പരേഡ‌് ഗ്രൗണ്ടിൽ പികെ ശ്രീമതി എംപി ഉദ‌്ഘാടനം ചെയ‌്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top