19 December Wednesday

വനിതാ മതിൽ: അഭിമാനത്തോടെ കണ്ണിയാകും‐ പാർവതി പവനൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

തൃശൂർ > കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന സന്ദേശമുയർത്തി നവവത്സര ദിനത്തിൽ നടത്തുന്ന വനിതാ മതിലിൽ അഭിമാനത്തോടെ കണ്ണിയാകുമെന്ന് സാമൂഹിക, സാംസ്കാരിക പ്രവർത്തക പാർവതി പവനൻ പറഞ്ഞു. ആത്മാഭിമാനമുള്ള മുഴുവൻ സ്ത്രീകളും ജാതിമത രാഷ്ട്രീയഭേദമെന്യേ ഇതിൽ പങ്കാളികളാകണം.

പുരോഗമന കേരളത്തെ വാർത്തെടുത്ത നാവോത്ഥാന മൂല്യങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടന വാഗ്ദാനം ചെയ്ത സ്ത്രീ‐പുരുഷ സമത്വത്തിനെതിരായ നിലപാടുകളെ ചെറുത്തു തോൽപ്പിക്കണം.

ആദ്യകാലത്തെ ചാതുർവർണ്യ വ്യവസ്ഥയുടെ അംശം  മനസ്സിൽ സൂക്ഷിക്കുന്ന വർഗീയ വാദികളും പിന്തിരിപ്പൻ രാഷ്ട്രീയ ശക്തികളുമാണ് സ്ത്രീവിരുദ്ധ നിലപാടുകൾ കൈക്കൊള്ളുന്നത്.  വർഗീയവാദികൾ എത്ര കിണഞ്ഞു ശ്രമിച്ചാലും സ്ത്രീകളെ രണ്ടാംകിടക്കാരായി മാറ്റാൻ അനുവദിക്കില്ലെന്നു ബോധ്യപ്പെടുത്തുന്ന വനിതാ മതിൽ വിജയിപ്പിക്കണമെന്നും പാർവതി പവനൻ പറഞ്ഞു.
 


പ്രധാന വാർത്തകൾ
Top