21 November Wednesday

നെയ്യാറ്റിന്‍കര കൊലപാതകം: പ്രതിക്കായി തെരച്ചില്‍ തുടരുന്നു; രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

തിരുവനന്തപുരം > നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്‌പി തള്ളിയിട്ട യുവാവ് വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് എസ്‌പി പി എം ആന്റണി.

പ്രതി ഡിവൈഎസ്‌പി ബി ഹരികുമാറിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഡിവൈഎസ്‌പി ഇപ്പോള്‍ താമസിക്കുന്ന വീട്ടിലും തറവാട്ടുവീട്ടിലും എത്താനിടയുള്ള മറ്റ് ബന്ധു വീടുകളിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തി. ഹരികുമാറിന്റെ ഫോണ്‍നമ്പരുകളില്‍നിന്നുള്ള കോള്‍ ലിസ്റ്റ് ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. ഡിവൈഎസ്‌പി രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ക്രൈംബ്രാഞ്ച് എസ്‌പി പറഞ്ഞു.പൊലീസ് തിരയുന്ന ഡിവൈഎസ്‌പി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

തിങ്കളാഴ്ചരാത്രി പത്തോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍ കുമാര്‍ വാഹനമിടിച്ചു മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡിവൈഎസ്‌പി ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് റോഡിലേക്ക് വീണ സനല്‍കുമാറിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്‌ച വരുത്തിയ രണ്ടു പൊലീസുകാരെ സസ്‌പെന്റഡ് ചെയ്‌തിരുന്നു.

 


പ്രധാന വാർത്തകൾ
Top