Top
23
Thursday, November 2017
About UsE-Paper

സോളാര്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍;സമ്മേളനം രാവിലെ 9നു തുടങ്ങും

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടും വയ്ക്കുന്നതിന് നിയമസഭാ സമ്മേളനം വ്യാഴാഴ്ച ചേരും. രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും.

വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ എന്‍ എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെ സഭാനടപടി തുടങ്ങും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. റിപ്പോര്‍ട്ടിന്‍മേല്‍ സഭാചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി  പ്രസ്താവന നടത്തും. തുടര്‍ന്ന് സഭ പിരിയും. സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളെ അനുവദിക്കും. സഭയില്‍വെക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കും.