23 September Sunday

തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരെന്ന് കാണാം: ഉമ്മന്‍ചാണ്ടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017


കോഴിക്കോട് > തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരാണെന്ന് കണ്ടറിയാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ റിപ്പോര്‍ട്ടില്‍ ആശങ്കയില്ല. സമചിത്തതയോടെയാണ് കാര്യങ്ങളെ നേരിടുന്നത്. ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 

പ്രധാന വാർത്തകൾ
Top