11 December Tuesday

ഉയര്‍ന്നുപാറി ശുഭ്രപതാക; കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐ തരംഗം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയ എസ്എഫ്‌ഐ നടത്തിയ ആഹ്ലാദ പ്രകടനം. ഫോട്ടോ: ജി പ്രമോദ്

തിരുവനന്തപുരം > വ്യാജപ്രചാരണങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളും വിലപ്പോയില്ല. ചെഗുവേര രക്തസാക്ഷി ദിനത്തില്‍ നടന്ന കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും എസ്എഫ്‌ഐ നേടി. മിക്കയിടങ്ങളിലും കെഎസ്‌യു‌, എബിവിപി സംഘടനകള്‍ നിലം പരിശായി. തിരുവനന്തപുരത്ത് 31 കോളേജുകളില്‍ മുപ്പതിലും എസ്എഫ്‌ഐ യൂണിയന്‍ കരസ്ഥമാക്കി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് കെഎസ്‌യുവില്‍നിന്നും തോന്നയ്‌ക്കല്‍ എജെ കോളേജ് എഐഎസ്എഫില്‍നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു.

തോന്നയ്‌ക്കല്‍ എജെ കൊളേജില്‍ ജനറല്‍ സെക്രട്ടറി പോസ്റ്റിലേക്കും  കഴിഞ്ഞ വര്‍ഷം എസ്എഫ്‌ഐ മുഴുവന്‍ സീറ്റും നേടിയ വഴുതക്കാട് വിമന്‍സ് കോളേജിലെ രണ്ട് ജനറല്‍ സീറ്റുകളിലേക്കും റീ കൗണ്ടിങ് പുരോഗമിക്കുന്നു. പെരിങ്ങമല ഇഖ്ബാല്‍ കോളേജില്‍ കെഎസ്‌യു ജയിച്ചു.

എസ്എഫ്‌ഐ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തിപരമായും സംഘടനയ്‌ക്കെതിരെ സംഘടിതമായും വന്‍ പ്രചാരണമാണ് കലാലയ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നത്. എസ്എഫ്‌ഐ ഒറ്റയ്ക്ക് നേരിട്ട തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായും പരോക്ഷമായും കെഎസ്യു, എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും ഒത്തുചേര്‍ന്നു. എസ്എഫ്‌ഐക്ക് വ്യക്തമായ മുന്‍തൂക്കമുള്ള കോളേജുകളില്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിക്കുന്നതടക്കമുള്ള നീക്കങ്ങളുണ്ടായി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top