18 November Sunday

ഇന്ധനവില വർധന മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


കൊച്ചി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ‌്ക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിച്ചു. എറണാകുളം ഏരിയയിൽ സിപിഐ എം ഏരിയ സെക്രട്ടറി പി എൻ  സീനുലാൽ ഉദ്ഘാടനം ചെയ്തു. കെ ആർ പത്മം, ആലീസ്, സെബീന സ്റ്റാൻലി, കെ കെ മാലതി, സജിനി എന്നിവർ നേതൃത്വം നൽകി.  പെരുമ്പാവൂർ ഏരിയയിൽ സുജു ജോണി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൾ തങ്കപ്പൻ, ലളിത കുമാരി, ബിജി ശശി, പത്മിനി എന്നിവർ നേതൃത്വം നൽകി.

കോതമംഗലം ബിഎസ‌്എൻഎൽ ഓഫീസിന് മുന്നിലേക്ക് നടന്ന മാർച്ച്  മിനി ഗോപി ഉദ്ഘാടനം ചെയ്തു. സുധ പത്മജൻ, മുംതാസ് റെജി എന്നിവർ നേതൃത്വം നൽകി. ആലുവ ഏരിയയിൽ നടന്ന പ്രതിഷേധ പ്രകടനം  ടെസി ഭാസി ഉദ്ഘാടനം ചെയ്തു. ഷൈലജ, സ്നേഹ മോഹനൻ, പ്രസ്റ്റീന എന്നിവർ നേതൃത്വം നൽകി. പറവൂർ ഏരിയയിൽ കാർത്ത്യായനി സർവൻ ഉദ്ഘാടനം ചെയ്തു. റുഖിയ അലി, അനിത തമ്പി എന്നിവർ നേതൃത്വം നൽകി. കളമശേരി ഏരിയയിൽ സുനി കൈലാസ് ഉദ്ഘാടനം ചെയ്തു. സോണിയ സുരേഷ്, വിനിത എന്നിവർ നേതൃത്വം നൽകി. മൂവാറ്റുപുഴ ഏരിയയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്  ഭവാനി ഉത്തരൻ, നിഷ, ഷാലി ജെയിൻ, ശാലിനി എന്നിവരും മുളന്തുരുത്തി ഏരിയയിൽ ഷേർളി വർഗീസും നേതൃത്വം നൽകി.
 


പ്രധാന വാർത്തകൾ
Top