23 September Sunday

കടം വാങ്ങിയ പണം തിരിച്ചുകൊടുത്തില്ല; കോൺഗ്രസ്‌ നേതാവിനെ കോടതി ശിക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


കാസർകോട്‌
കടം വാങ്ങിയ അഞ്ചുലക്ഷം രൂപ തിരിച്ചുകൊടുത്തില്ലെന്ന പരാതിയിൽ കോൺഗ്രസ്‌ നേതാവിനെ  കോടതി ശിക്ഷിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നീലേശ്വരം കടിഞ്ഞിമൂലയിലെ  മാമുനി വിജയനെയാണ്‌ ഹൊസ്‌ദുർഗ്‌ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കെ വിദ്യാധരൻ ശിക്ഷിച്ചത്‌.  അഞ്ചുലക്ഷം രൂപ പിഴയടക്കണം.  ഇല്ലെങ്കിൽ ആറു മാസത്തെ തടവ‌് അനുഭവിക്കണം.  ബല്ല മേലടുക്കം സ്വദേശിയായ  കെഎസ്‌ഇബി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ  പി ശ്രീതാരാമന്റെ ഹർജിയിലാണ്‌ വിധി.

വർഷങ്ങൾക്കു മുൻപ‌് ശ്രീതാരാമനിൽനിന്ന്‌ മാമുനി വിജയൻ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2012 സെപ്‌തംബർ ഏഴ്‌ എന്ന തീയതി വെച്ച്‌  കാഞ്ഞങ്ങാട‌് വിജയ ബാങ്കിന്റെ  ചെക്കും നൽകി. കാലാവധിക്ക‌് ശേഷം ഈ ചെക്ക്‌ എസ്‌ബിടിയുടെ കാഞ്ഞങ്ങാട്‌ ബ്രാഞ്ചിൽ   നൽകി. അക്കൗണ്ടിൽ മതിയായ പണമില്ലെന്ന്‌ കാണിച്ച്‌ ചെക്ക്‌ തിരിച്ചുവന്നു. ഇതേതുടർന്ന്‌ വിജയന്‌ വക്കീൽ നോട്ടീസ്‌ അയച്ചു. തുടർന്നും പണം തിരിച്ചടക്കാത്തതിനാൽ ശ്രീതാരാമൻ കോടതിയെ സമീപിച്ചു.  വാദി ഭാഗത്തിനുവേണ്ടി അഡ്വ. എം പുരുഷോത്തമൻ കോടതിയിൽ ഹാജരായി.


പ്രധാന വാർത്തകൾ
Top