19 November Monday

ആലുവ പുഴയില്‍ നിന്ന് പമ്പിങ്ങ് നിര്‍ത്തിവെച്ചു; കുടിവെള്ളം മുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

കൊച്ചി > ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് അലുവ പുഴയില്‍ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്ക്കാലികമായി നിര്‍ത്തിവെച്ചു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും  മൂന്ന് ദിവസം കുടിവെള്ളം മുടങ്ങും.

പുഴയിലെ വെള്ളം കലങ്ങി ചളി കൂടിയതിനാലാണ് പമ്പിങ്ങ്  നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top