25 September Tuesday

ആനത്തോട്‌ ഡാം തുറന്നു; കക്കി‐ പമ്പ നദികളിൽ വെള്ളമുയരും

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

പത്തനംതിട്ട> ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ഇതോടെ  കക്കി, പമ്പ നദികളിലെ ജല നിരപ്പ് 1.5 മീറ്ററോളം ഉയരുവാൻ സാധ്യതയുള്ളതിനാൽ ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും കക്കി, പമ്പ നദികളുടെ ഇരുകരകളിലും ഉള്ളവരും ത്രിവേണി, പമ്പ എന്നിവിടങ്ങളിലെ താമസക്കാരും ശബരിമല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

വ്യാഴാഴ്ച്ച പകൽ 11.50 ന് ആദ്യ ഷട്ടറും 12:10 ന് രണ്ടാമത്തേതും തുറന്നു. കക്കി ഡാം നിറഞ്ഞ സാഹചര്യത്തിലാണ് ആനത്തോട് തുറന്നത്.ആനത്തോടു വഴി വരുന്ന വെള്ളം പമ്പ തൃവേണിയിൽ എത്തി പമ്പയാറു വഴി ഒഴുകും.2013 സെപ്റ്റംബറിൽ ഡാം തുറന്നിട്ടുണ്ട്.
 

പ്രധാന വാർത്തകൾ
Top