21 September Friday

ഓണം ‐ ബക്രീദ‌് ചെന്നൈ സ‌്പെഷ്യൽ ട്രെയിനുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018


പാലക്കാട‌്
ബക്രീദ‌്, ഓണം ആഘോഷങ്ങളുടെ ഭാഗമായി തിരക്ക‌് പരിഗണിച്ച‌് ചെന്നൈ സ‌്പെഷ്യൽ ട്രെയിനുകൾ സർവീസ‌് നടത്തും. ചെന്നൈ താമ്പരത്തുനിന്ന‌് ഒരു ട്രെയിനും ചെന്നൈ സെൻട്രലിൽനിന്ന‌് രണ്ട‌് ട്രെയിനുമാണ‌് ഓടുകയെന്ന‌് ദക്ഷിണ റെയിൽവേ അറിയിച്ചു.

ചെന്നൈ താമ്പരം ജങ്‌ഷനിൽനിന്ന‌് മംഗളുരു ജങ്ഷനിലേക്ക‌് സ‌്പെഷ്യൽ ട്രെയിൻ സർവീസ‌് നടത്തും. താമ്പരത്തുനിന്ന‌് മംഗളുരുവിലേക്കുള്ള ട്രെയിൻ(06017)20ന‌് പകൽ മൂന്നിന‌് പുറപ്പെട്ട‌് അടുത്ത ദിവസം രാവിലെ 8.50ന‌് മംഗളൂരു ജങ്ഷനിലെത്തും. തിരികെയുള്ള ട്രെയിൻ (06018)മംഗളൂരുവിൽനിന്ന‌് 21ന‌് വൈകിട്ട‌് 4.40 ന‌് പുറപ്പെട്ട‌് അടുത്ത ദിവസം പകൽ 10.45ന‌് താമ്പരത്തെത്തും. ഒരു എസി ടു ടയർ, രണ്ട‌് എസി ത്രീടയർ, 12 സ്ലീപ്പർ എന്നിങ്ങനെ കോച്ചുകളുണ്ടാകും. ചെന്നൈ എഗ‌്മോർ, ആരക്കോണം, കാട‌്പാടി, ജോലാർപേട്ട‌്, സേലം, ഈറോഡ‌്, തിരുപ്പൂർ, കോയമ്പത്തൂർ, പോത്തന്നൂർ, പാലക്കാട‌് ജങ്‌ഷൻ, ഷൊർണൂർ ജങ്‌ഷൻ, കോഴിക്കോട‌്, കണ്ണൂർ, കാസർകോട‌് ‌എന്നിവിടങ്ങളിൽ സ‌്റ്റോപ്പ‌് ഉണ്ടാകും. താമ്പരത്തുനിന്ന‌് മംഗളൂരുവിലേക്കുള്ള ട്രെയിനിന‌് പെരമ്പൂരിൽ പ്രത്യേകം സ‌്റ്റോപ്പ‌് ഉണ്ടാകും.

ചെന്നൈ സെൻട്രലിൽനിന്ന‌് കൊച്ചുവേളിയിലേക്കും തിരിച്ചും രണ്ട‌് പ്രത്യേക ട്രെയിനുകൾ ഓടും.  ചൈന്നൈ സെൻട്രൽ ‐ കൊച്ചുവേളി സ‌്പെഷ്യൽ ട്രെയിൻ(06047) ചെന്നൈ സെൻട്രലിൽ നിന്ന‌് 21, 27 തീയതികളിൽ പകൽ മൂന്നിന‌് പുറപ്പെട്ട‌് അടുത്ത ദിവസം രാവിലെ 6.45 ന‌് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളിയിൽനിന്ന‌് തിരികെയുള്ള ട്രെയിൻ (06048) 22, 28 തീയതികളിൽ പകൽ 12.30ന‌് പുറപ്പെട്ട‌് അടുത്ത ദിവസം രാവിലെ 7.40ന‌് ചെന്നൈ സെൻട്രലിൽ എത്തും. 

പ്രധാന വാർത്തകൾ
Top