19 November Monday

അഭിമന്യുവിനെക്കുറിച്ച‌് ഫേസ‌്ബുക്ക‌് പോസ‌്റ്റ‌്: ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിനുനേരെ എസ‌്‌ഡിപിഐ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കാട്ടാക്കട

മഹാരാജാസ് കോളേജ‌് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച‌് ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിട്ട‌ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന്  എസ്ഡിപിഐ ക്രിമിനലുകളുടെ ഭീഷണി. വധഭീഷണിക്കെതിരെ പൊലീസിൽ പരാതി കൊടുത്ത് മണിക്കൂറുകൾക്കകം വീടിനുനേരെ എഡ‌്ഡിപിഐ ആക്രമണം. പൂവച്ചൽ ആലമുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ആലമുക്ക് മുള്ളയംകോട് ശ്രീബാലയിൽ ബാലചന്ദ്രൻ‐ബിന്ദു ദമ്പതികളുടെ മകൻ ശ്രീജിത്തിനെയും (22) അച്ഛനെയും അമ്മയെയും വധിക്കുമെന്നായിരുന്നു ഫോണിലൂടെ എസ്ഡിപിഐക്കാർ  കഴിഞ്ഞദിവസം വിളിച്ച് ഭീഷണി മുഴക്കിയത്.

മഹാരാജാസ് കോളേജ‌് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച‌് ശ്രീജിത‌് ഫെയ്സ് ബുക്കിൽ പോസ്റ്റുകൾ ഇട്ടത് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഓരോ പ്രദേശത്തും ഓരോരുത്തരെ തങ്ങൾ പോയിന്റ് ചെയ്തിട്ടുണ്ടെന്നും അതിൽ ഒരാളാണ് നീയെന്നും  ഫോണിലൂടെ ഭീഷണി വന്നു.  അച്ഛനെയും അമ്മയെയും അടക്കം കൊന്നുകളയും എന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തി. ജീവിക്കണമെങ്കിൽ പ്രദേശത്തെ എസ്ഡിപിഐക്കാരായ പുത്തൻപള്ളിക്കാരൻ   അൽ അമീൻ, ആലമുക്ക‌് സ്വദേശി  നൗഫൽ എന്നിവരെ അച്ഛനെയും അമ്മയെയും കൂട്ടി പോയി ക്കണ്ട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ശ്രീജിത് വധഭീഷണിക്കെതിരെ ഫോൺ നമ്പരുകൾ അടക്കം ശനിയാഴ്ച രാത്രിയിൽ കാട്ടാക്കട പൊലീസിന് പരാതി നൽകി.

അതിനുശേഷം മണിക്കൂറുകൾക്കകം 12.20നാണ് ശ്രീജിത്തിന്റെ വീടിനുനേരെ  കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു. ഈ സമയം വീട്ടിൽ ശ്രീജിത്തും അച്ഛൻ ബാലചന്ദ്രനും അമ്മ ബിന്ദുവുമാണ‌് ഉണ്ടായിരുന്നത‌്. നാല് ബൈക്കുകളിലെത്തിയ എട്ടംഗസംഘമാണ് അക്രമം നടത്തിയതെന്ന് അയൽവാസികൾ പറഞ്ഞു.

പ്രധാന വാർത്തകൾ
Top