21 September Friday

ലോകകപ്പ‌് ജേതാക്കളെ പ്രവചിച്ച‌് അർജുൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കൊച്ചി

ലോകകപ്പ് ഫുട്‌ബോൾജേതാക്കളെക്കുറിച്ചുള്ള പ്രവചനം സീൽചെയ്ത് ബാങ്ക്‌ലോക്കറിൽ സൂക്ഷിച്ച് ഇരുപത്തൊന്നുകാരൻ അർജുൻ ഗുരു. സൈക്കോളജിക്കൽ ഇല്ല്യൂഷനിസ്റ്റ്കൂടിയായ അർജുൻ ഗുരു എന്ന വിദ്യാർഥിയാണ് റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിലെ സെമി ഫൈനൽ, ഫൈനൽ, ഗോൾഡൻ ബൂട്ട് ജേതാക്കളെ പ്രവചിച്ചത്. പ്രവചനത്തെ സാധൂകരിക്കാൻ  പരിപാടിക്കെത്തിയ ഒരാളുടെ എടിഎം പിൻനമ്പർ അർജുൻ പറഞ്ഞു. 

സെമി ഫൈനലിൽ എത്തുന്ന ടീമുകൾ, ഗോളുകളുടെ എണ്ണം, ലോകകപ്പ് ജേതാക്കൾ, നേടുന്ന ഗോളുകളുടെ എണ്ണം, ഗോൾഡൻ ബൂട്ട്, ബോൾ, ഗ്ലോവ് ജേതാക്കൾ എന്നിവരുടെ പേരുകൾ എഴുതിയശേഷം ഹൈബി ഈഡൻ എംഎൽഎ, ചലച്ചിത്രതാരം ശരൺ പുതുമന, മാധ്യമപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ കവറിലാക്കി സീൽചെയ്തു. ഹൈബി ഈഡനും ശരണും ചേർന്നാണ് സേഫിന്റെ പിൻനമ്പർ സെറ്റ് ചെയ്തത്. സീൽചെയ്തതുമുതൽ ലോക്കർ തുറന്ന് കവറുകൾ പുറത്തെടുക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ സേഫിനൊപ്പമുള്ള ക്യാമറ റെക്കോഡ് ചെയ്യും. ലോകകപ്പ് ഫൈനലിനുശേഷം വിശിഷ്ട വ്യക്തികളുടെയും മാധ്യമങ്ങളുടെയും മുന്നിൽവച്ചാകും സേഫ് തുറന്ന് സീൽചെയ്ത് സൂക്ഷിച്ച കവറുകൾ തുറക്കുകയെന്ന് അർജുൻ ഗുരു കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രധാന വാർത്തകൾ
Top