22 September Saturday

കപ്പ‌് ഫ്രാൻസിനെന്ന‌് ബൂട്ടിയ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

ബൈച്ചൂങ്‌ ബൂട്ടിയ കോച്ച്‌ ജാഫറിനൊപ്പം

കൊച്ചി

ലോകകപ്പ് ഫുട്‌ബോളിൽ ഫ്രാൻസിന‌് കിരീടസാധ്യതയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ബെൽജിയവും മികച്ച മൽസരമാണ് പുറത്തെടുക്കുന്നത്. എന്നാൽ, വിജയ സാധ്യത ഫ്രാൻസിനാണെന്നും  ബൂട്ടിയ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മഴപ്പന്തുകളി മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. മത്സരത്തിൽ ഫോഗ് ടിപിസി മൺസൂണിനെ പരാജപ്പെടുത്തി മലബാർ എസ്‌കേപ്പ് കിരീടം നേടി. സ്‌കോർ (6‐1). ഹൈബി ഈഡൻ എംഎൽഎ വിജയികൾക്ക‌് ട്രോഫി വിതരണംചെയ്തു. കെടിഎം പ്രസിഡന്റ് ബേബി മാത്യു, ഭാരവാഹി തോമസ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൺസൂൺ ടൂറിസത്തിന്റെ പ്ളോരണാർഥം കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മഴപ്പന്തുകളി ‘ഷൂട്ട് ദ റയിൻ' സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളുടെയും ട്രാവൽ കമ്പനികളുടെയും 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

പ്രധാന വാർത്തകൾ
Top