15 November Thursday

പുതിയകാവിൽ 2016ൽ പോപ്പുലർ ഫ്രണ്ട് നടത്തിയത് ആസൂത്രിത ആക്രമണം

സ്വന്തം ലേഖകന്‍Updated: Monday Jul 9, 2018

കൊല്ലം

കരുനാഗപ്പള്ളി, കുലശേഖരപുരം പുതിയകാവിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ 2016ൽ  പോപ്പുലർ ഫ്രണ്ട്, എസ്ഡിപി ഐ പ്രവർത്തകർ കൊലപ്പെടുത്താൻ നടത്തിയ ശ്രമം ആസൂത്രിതം.

മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഐഎൻടിയുസി പുതിയകാവ് യുണിറ്റ് കൺവീനറും, കോൺഗ്രസ് കുലശേഖരപുരം 11 ാം വാർഡ് ബൂത്ത് പ്രസിഡന്റുമായ  പുന്നക്കുളംവാർഡിൽ പുത്തൻവീട്ടിൽ അൻസാറിനെ (39)ആണ് സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

തലയ്ക്കും കൈകാലുകൾക്കും മാരകമായ വെട്ടേറ്റ അൻസാർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ  മാസങ്ങൾ ചികിത്സയിലായിരുന്നു.  മരണത്തിൽ നിന്നും രക്ഷപ്പെട്ടത‌് തലനാരിഴക്കാണ്.  കലി തീരാതെ  ആക്രമികൾ കൊലവിളിയുമായി മറ്റൊരു കോൺഗ്രസ് പ്രവർത്തകനായ മുനിറിനെയും കൊലപ്പെടുത്താൻ ശ്രമിച്ചു. യുവാവിന്റെ ഇരുകാലുകളും തലിബൻ മോഡലിൽ തല്ലി ചതച്ചു. മുനീറിന്റെ നിലവിളിക്കേട്ട് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

പ്രധാന വാർത്തകൾ
Top