21 September Friday

എൻജിനിയറിങ്‌/ആർകിടെക‌്ചർ: പ്രവേശന സമയപട്ടിക പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018

തിരുവനന്തപുരം

കീം‐2018 റാങ്ക‌് ലിസ്റ്റുകൾ പ്രകാരം എൻജിനിയറിങ്‌/ആർക്കിടെക‌്ചർ  കോഴ‌്സുകളിലെ കേന്ദ്രീകൃത അലോട്ട‌്മെന്റ‌് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ അലോട്ട‌്മെന്റ‌് ലഭിക്കുന്നവരുടെ പ്രവേശന സമയപട്ടിക പ്രസിദ്ധീകരിച്ചു. അനുവദിച്ച സമയത്തുതന്നെ  വിദ്യാർഥികൾ  പ്രവേശനം നേടിയിരിക്കണം.  പ്രവേശന പരീക്ഷാ കമീഷണർക്ക‌് അടയ‌്ക്കേണ്ട ഫീസ‌്/അധിക തുക (ബാധകമെങ്കിൽ) 11 മുതൽ 14 വരെയുള്ള തീയതികളിൽ ഓൺലൈൻ പേമെന്റ‌് വഴിയോ കേരളത്തിലെ ഏതെങ്കിലും ഹെഡ‌് പോസ്റ്റ‌് ഓഫീസുകൾ വഴിയോ അടയ‌്ക്കണം. അതത‌് കോളേജ‌് പ്രിൻസിപ്പൽമാർ മുമ്പാകെ താഴെ പറയുന്ന ഷെഡ്യൂൾ പ്രകാരം ഹാജരായി പ്രവേശനം നേടണം. ഫാർമസി കോഴ‌്സുകളിൽ അലോട്ട‌്മെന്റ‌് ലഭിക്കുന്നവർ 11 മുതൽ 14 വരെയുള്ള തീയതികളിൽ പ്രവേശനം നേടണം.

എൻജിനിയറിങ്‌/ആർക്കിടെക‌്ചർ കോഴ‌്സുകളിലേക്കുള്ള പ്രവേശന ഷെഡ്യൂൾ:

ജൂലൈ 11ന‌് രാവിലെ  9.30ന‌് ഇലക‌്ട്രോണിക‌്സ‌് ആൻഡ‌് കമ്യൂണിക്കേഷൻ, പ്രൊഡക‌്ഷൻ എൻജിനിയറിങ്‌, ബയോ മെഡിക്കൽ എൻജിനിയറിങ്‌, ബിടെക‌് ഫുഡ‌് എൻജിനിയറിങ്‌ ആൻഡ‌് ടെക‌്നോളജി, ബിടെക‌് അഗ്രികൾച്ചറൽ എൻജിനിയറിങ്‌, ബിടെക‌് ഡെയറി ടെക‌്നോളജി. പകൽ 1.30ന‌് അപ്ലൈഡ‌് ഇലക്ട്രോണിക‌്സ‌്, കെമിക്കൽ എൻജിനിയറിങ്‌, പൊളിമെർ എൻജിനിയറിങ്‌, ഇലക്ടോണിക‌്സ‌് ആൻഡ‌്  ബയോ മെഡിക്കൽ എൻജിനിയറിങ്‌, ഓട്ടോമൊബൈൽ എൻജിനിയറിങ്‌.

ജൂലൈ 12ന‌്  രാവിലെ  9.30ന‌്:  സിവിൽ എൻജിനിയറിങ്‌, നേവൽ ആർക്കിടെക‌്ചർ ആൻഡ‌് ഷിപ‌് ബിൽഡിങ്‌, ഫുഡ‌് ടെക‌്നോളജി, ആർക്കിടെക‌്ചർ, ബയോ ടെക‌്നോളജി ആൻഡ‌് ബയോ കെമിക്കൽ എൻജിനിയറിങ്‌. പകൽ 1.30ന‌് കംപ്യൂട്ടർ സയൻസ‌് ആൻഡ‌് എൻജിനിയറിങ്‌, ഇൻഫർമേഷൻ ടെക‌്നോളജി, എയ‌്റോ നോട്ടിക്കൽ എൻജിനിയറിങ്‌, ഇൻഡസ‌്ട്രിയൽ എൻജിനിയറിങ്‌, ഫുഡ‌് സയൻസ‌് ആൻഡ‌് ടെക‌്നോളജി.

ജൂലൈ 13ന‌് രാവിലെ 9.30ന‌് മെക്കാനിക്കൽ എൻജിനിയറിങ്‌, മെക്കാനിക്കൽ പ്രൊഡക‌്ഷൻ എൻജിനിയറിങ്‌, ബയോ ടെക‌്നോളജി, സേഫ‌്റ്റി ആൻഡ‌് ഫയർ എൻജിനിയറിങ്, മെക്കാനിക്കൽ ഓട്ടോമൊബൈൽ.  പകൽ 1.30ന‌് ഇലക്ട്രിക്കൽ ആൻഡ‌് ഇലക്ട്രോണിക‌്സ‌്, ഇൻസ‌്ട്രുമെന്റേഷൻ ആൻഡ‌് കൺട്രോൾ എൻജിനിയറിങ്‌, പ്രിന്റിങ്‌ ടെക‌്നോളജി, മെക്കാട്രോണിക‌്സ‌്, മെറ്റലർജി, മെറ്റലർജിക്കൽ ആൻഡ‌് മെറ്റലോർജിക്കൽ ആൻഡ‌് മെറ്റീരിയൽസ‌് എൻജിനിയറിങ‌്. നിശ്ചിതസമയത്തിനകം കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട‌്മെന്റും ബന്ധപ്പെട്ട ഹയർ ഓപ‌്ഷനുകളും റദ്ദാകും.
 

പ്രധാന വാർത്തകൾ
Top