21 November Wednesday

നിപാ ബാധയിെല്ലന്ന് കണ്ടെത്തിയത‌് മണിക്കൂറുകൾക്കുള്ളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

ഡോക്ടർ അനുകുമാറും സംഘവും വൈറോളജിലാബിന്‌ മുന്നിൽ



വണ്ടാനം
മെഡിക്കൽ കേളേജ‌് ആശുപത്രിയിൽ പനിബാധിച്ചെത്തിയ അടൂർ സ്വദേശിക്ക‌് നിപാ വൈറസ് ബാധയില്ലന്ന് കണ്ടെത്തിയത് അഞ്ച‌് മണിക്കൂർ നീണ്ട പരിശോധനയിൽ.

നിപാ വൈറസ് ബാധയെന്ന സംശയത്തിൽ, കഴിഞ്ഞ ദിവസം രാത്രി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അടൂർ സ്വദേശിക്ക് നിപാ ബാധയില്ലന്ന് കണ്ടെത്തിയത്  ഒരു പറ്റം ഡോക്ടർമാരുടെയും, ടെക‌്നീഷ്യൻമാരുടെയും കൃത്യതയാർന്ന പരിശോധനയുടെ ഫലമായിരുന്നു. ഇതുവഴി ഒഴിവായതാകട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും, ഒപ്പം പൊതു സമൂഹത്തിന്റെയും മണിക്കൂറുകൾ നീണ്ട ആശങ്കയും.

 2008 മുതൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വൈറോളജി ലാബിലായിരുന്നു ജനങ്ങളെ ആശങ്കയിലാക്കിയ വൈറസ് ബാധയുടെ പരിശോധനകൾ നടത്തിയത്. ലാബ് ഇൻ ചാർജ‌് ഡോ.അനുകുമാർ, എന്റമോളജിസ്റ്റ് ഡോ.ബാലസുബ്രഹ്മണ്യം, സോഷ്യൽ സയൻസ് വിഭാഗം ഡോ.രതീഷ്, ടെനീഷ്യന്മാരായ ബസ്റ്റിൻ, മയൂർ, നിഖിൽ, അമോൾ, വിക്രാന്ത, ഹർഷൽ ഗോവിന്ദ സിങ്, ജിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞദിവസം പനി ബാധിച്ച‌് അത്യാഹിതത്തിലെത്തിച്ചയാളെ മതിയായ പരിശോധനകൾക്ക് വിധേയമാക്കി. പിന്നീട് സ്കാനിങും നടത്തി. ആശുപത്രി സൂപ്രണ്ട് ആർ വി രാംലാലിന്റെ പ്രത്യേക നിർദ്ദേശാനുസരണം പിന്നീട് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലെ ഐസൊലേഷൻ മുറിയിലേക്കു മാറ്റി മതിയായ പരിചരണം നൽകി. തുടർന്ന് വ്യാഴാഴ‌്ച പകൽ 11 ഓടെ രോഗിയുടെ രക്തസാമ്പിൾ, തൊണ്ടയിലെ ശ്രവം, യൂറിൻ എന്നിവ ശേഖരിച്ചാണ് വൈറോളജി ലാബിൽ പരിശോധനക്കെടുത്തത്. നിപാ വൈറസ് ബാധയുടെ കണ്ടെത്തൽ നടത്തുന്നതിനു പുറമെ ജാപ്പനീസ് എൻ സഫലൈറ്റിസ് അസുഖങ്ങൾക്കും പരിശോധന നടത്തി. എന്നാൽ ആരോഗ്യരംഗത്തെ കൃത്യതയാർന്ന പരിശോധനയ‌്ക്കൊടുവിൽ വൈകിട്ട് നാലോടെ നിപാ ഉൾപ്പടെയുള്ളവ നെഗറ്റീവ് എന്നു കണ്ടെത്തുകയായിരുന്നുവെന്ന് ഡോ.അനുകുമാർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top