18 September Tuesday

അസംതൃപ‌്തരെ വലയിലാക്കാൻ ബിജെപി

ടി പി സുന്ദരേശൻUpdated: Saturday Jun 9, 2018



രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ അസംതൃപ്തരായ പ്രധാന കോൺഗ്രസ്‐ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒപ്പംകൂട്ടാൻ ബിജെപി. സീറ്റ്ദാനം തീരുമാനിച്ച വ്യാഴാഴ്ച നവമാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയാണ് ബിജെപി നീക്കം.

പാർടി വിടുന്നുവെന്ന് ഫേസ്ബുക്കിലും വാട‌്സാപ്പിലും പ്രഖ്യാപിച്ചവരെ ലക്ഷ്യമിട്ട‌് അതത് പ്രദേശത്തെ ബിജെപി  നേതാക്കൾ വലയെറിയുകയാണ‌്. നേതാക്കൾക്കെതിരെ വൈകാരികമായി പ്രതികരിച്ചവരെയും ലക്ഷ്യമാക്കുന്നു. നവമാധ്യമങ്ങൾ നിരീക്ഷിച്ച് പട്ടിക തയ്യാറാക്കി ഇടപെടാൻ ബിജെപി ഐടി സെൽ മുഖേന നിർദേശം നൽകിയതായാണ് വിവരം. ഉന്നത സ്ഥാനമാനങ്ങൾ സംഘടനയിൽ നൽകാമെന്നും ജീവിതം സുരക്ഷിതമാക്കാമെന്നുമാണ് ഫോൺ സന്ദേശം.
ഹരിപ്പാട് മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ ഇത്തരത്തിൽ വലയിലാക്കാൻ ബിജെപി വെള്ളിയാഴ്ച രാവിലെ മുതൽ ശ്രമം തുടങ്ങി. പ്രാദേശിക യുവമോർച്ച നേതാവ് ഫോണിൽ വിളിച്ചാണ് ഇടപെട്ടത്.  യുവമോർച്ച  സംസ്ഥാന ഭാരവാഹിയാക്കാമെന്നാണ‌് വാഗ്ദാനം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top