10 December Monday

നാടെങ്ങും വനിതാദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018കൊച്ചി > സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയുക്ത മഹിളാ കൂട്ടായ്മ സംഘടിപ്പിച്ചു. അസോസിയേഷൻ വനിതാ കലാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടകം അരങ്ങേറി. അസോസിയേഷൻ സംസ്ഥാന ട്രഷറർ സി എസ് സുജാത ഉദ്ഘാടനംചെയ്തു. വിമൻസ് കോ‐ഓർഡിനേഷൻ കൺവീനർ ദീപ കെ രാജൻ അധ്യക്ഷയായി. വി സി സുജാത (ബിഎസ്എൻഎൽ), ആർ പ്രീതി (എൽഐസി), സോമപുരുഷോത്തമൻ (കെഎസ്കെടിയു), എസ് സന്ധ്യ (കെഎംഎസ്ആർഎ), കെ എസ് രമ (ബെഫി), പ്രിൻസി കുര്യാക്കോസ് (ഡിവൈഎഫ്ഐ), പി എസ് ഷൈല, ടി വി അനിത, രാജമ്മ രഘു എന്നിവർ സംസാരിച്ചു.

എകെജിസിടി വനിതാ സബ്കമ്മിറ്റി മഹാരാജാസിൽ സ്ത്രീപക്ഷ കവിസംഗമവും സംവാദവും സംഘടിപ്പിച്ചു. ഓടക്കുഴൽ അവാർഡ് ജേതാവ് കവി എസ് ജോസഫ് ഉദ്്ഘാടനംചെയ്തു.  ഡോ. സുമി ജോയി ഓലിയപ്പുറം അധ്യക്ഷയായി. പ്രൊഫ. ജൂലിയ ഡേവിഡ്, അബ്ദുൾ റബ്ബിൻ, ഹബീബ, ആർഷ ഭാരത, ആതിര എന്നിവരും സ്ത്രീപക്ഷകവിതകൾ ആലപിച്ചു. യൂണിറ്റ് സെക്രട്ടറി കെ പ്രകാശൻ സ്വാഗതവും ജില്ലാ കൺവീനർ ഡോ. ടി എം സ്മിത നന്ദിയും പറഞ്ഞു.

നഗരത്തിലെ ആശുപത്രികളിലെ മികച്ച വനിതാ ജീവനക്കാരെ ഐഎംഎ കൊച്ചി ശാഖ, ജനറൽ ആശുപത്രി, ദേശീയ ആരോഗ്യദൗത്യം, ഭൂമിക എന്നിവയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. 20 ആശുപത്രികളിലെ ജീവനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സിറ്റി പൊലീസ് കമീഷണർ എം പി ദിനേശും ഭാര്യ നിർമല ദിനേശും ചേർന്ന് ഉദ്ഘാടനംചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എ അനിത അധ്യക്ഷയായി. ഐഎംഎ പ്രസിഡന്റ് ഡോ. വർഗീസ് ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം എം ഹനീഷ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ. ആശ കെ ജോൺ, സി കെ ലീല, യു സി  മുംതാസ് എന്നിവർ സംസാരിച്ചു. സ്ത്രീശാക്തീകരണം മുഖ്യപ്രമേയമായുള്ള മൂന്ന് വിദേശ ഭാഷാ സിനിമകൾ വെള്ളി, ശനി ദിവസങ്ങളിൽ പകൽ 1.30ന് ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിക്കും.

സംസ്ഥാനത്ത് ഭിക്ഷാടനം നിയമംമൂലം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ വനിതാവിങ്ങിന്റെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു. ഹൈക്കോടതി ജങ്ഷനിൽനിന്നാരംഭിച്ച പ്രതിഷേധ റാലി രാജേന്ദ്രമൈതാനിയിൽ സമാപിച്ചു. വനിതാസംഗമം മേയർ സൗമിനി ജയിൻ ഉദ്ഘാടനംചെയ്തു. 'വിശക്കുന്നവന് ആഹാരം നൽകും; നാണയത്തുട്ടുകൾ നൽകില്ല' എന്ന പ്രതിജ്ഞാവാചകം സൗമിനി ജയിൻ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരായ അൻസ ജെയിംസ്, ഡെലീന പിൻഹിറോ, വനിതാവിങ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, സെക്രട്ടറി റാണി വിനോദ്, ട്രഷറർ ടി എ ശാന്തമ്മ എന്നിവർ സംസാരിച്ചു. ജില്ലയിലെ 258 യൂണിറ്റുകളിലെ ആയിരത്തിലധികം വനിതാ പ്രതിനിധികൾ പങ്കെടുത്തു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയും വിദ്യാർഥി അസോസിയേഷനും ചേർന്ന് എറണാകുളം ഐസിഎഐ ഭവനിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രൊഫ. റോസ് വർഗീസ് ഉദ്ഘാടനംചെയ്തു. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ  ഡോ.മേരി മെറ്റിൽഡ മുഖ്യാതിഥിയായി. ചാർട്ടേർഡ് അക്കൗണ്ടന്റായി 25 വർഷം പൂർത്തിയാക്കിയ വനിതകളെ ആദരിച്ചു.

എറണാകുളം ലൂർദ് ആശുപത്രി അന്താരാഷ്ട്ര വനിതദിനവും ലോക വൃക്കദിനവും ആചരിച്ചു. ചലച്ചിത്രതാരം ഊർമിള ഉണ്ണി ഉദ്ഘാടനംചെയ്തു. കുറഞ്ഞ വേതനത്തിൽ പൊതുമേഖലയിൽ ജോലിചെയ്യുന്ന 100 വനിതാ ജീവനക്കാർക്ക്  സൗജന്യമായി വൃക്കരോഗനിർണയ പരിശോധനയും നെഫ്രോളജി കൺസൾട്ടേഷനും സംഘടിപ്പിച്ചു. 'ലൗ ആൻഡ് കെയർ' എന്ന ജീവകാരുണ്യ  സംഘടനയുടെ  സാരഥി  എൽ സി സാബുവിനെ ആദരിച്ചു. ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ അധ്യക്ഷനായി.
ഗാന്ധി ദർശൻവേദി എറണാകുളം ജില്ലാകമ്മിറ്റിയും സെന്റ്തെരേസാസ് കോളേജ് വനിതാ സെല്ലും സംയുക്തമായി വനിതാ വട്ടമേശസമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷ കെ റോസക്കുട്ടി ഉദ്ഘാടനംചെയ്തു. ഡോ. എം സി ദിലീപ്കുമാർ വിഷയം അവതരിപ്പിച്ചു. ഡോ. സി വിനീത മോഡറേറ്ററായി. ശ്രീകുമാരി രാമചന്ദ്രൻ,  ഡോ. മേരി മെറ്റിൽഡ, പ്രൊഫ. റോസ് വർഗീസ്, ബി ഭദ്ര, ഡോ. എം സജിമോൾ അഗസ്റ്റിൻ, ഡോ. സൗമ്യ ബേബി എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top