11 December Tuesday

പുരസ്കാരം രാജേഷ് പിള്ളയ്ക്ക് സമർപ്പിക്കുന്നു: പാർവതി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


കൊച്ചി > സംസ്ഥാന അവാർഡ് മൺമറഞ്ഞ സംവിധായകൻ രാജേഷ് പിള്ളയ്ക്ക് സമർപ്പിക്കുന്നുവെന്ന് പാർവതി. 'ടേക്ക് ഓഫിലെ സമീറയുടെ സത്യസന്ധമായ അവതരണമാണ് പ്രേക്ഷകർക്ക് ഇഷ്ടമാകാൻ കാരണം. സമീറയെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഒരുപാടുപേരുടെ കഠിനാധ്വാനമുണ്ട്.'‐പാർവതി പറഞ്ഞു. 'ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ ഒതുങ്ങുന്ന ഒന്നല്ല. തലമുറകളായിട്ട് സിനിമാ മേഖലയിൽ നടക്കുന്ന ചില കാര്യങ്ങൾ തിരുത്തേണ്ടതുണ്ട്. അത് എല്ലാവരുംചേർന്ന് തിരുത്തേണ്ടതാണ്. ചെയ്യുന്നത് കൊട്ടിയാഘോഷിക്കേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
 

പ്രധാന വാർത്തകൾ
Top